പാലക്കാട്: ചിറ്റൂരിൽ കഞ്ചാവ് കടത്തിയവരെ പിടികൂടുന്നതിനിടെ എക്സൈസ് വകുപ്പിന്റെ ജീപ്പ് മറിഞ്ഞ് നാല് പേർക്ക് പരുക്ക്. കഞ്ചാവ് കടത്തിയവരെ പിന്തുടർന്ന് പിടികൂടാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം. എക്സൈസ് ഉദ്യോഗസ്ഥരായ വിശ്വനാഥൻ, രഞ്ജിത്ത്, യാസർ എന്നിവർക്കും
കഞ്ചാവ് കടത്താൻ ശ്രമിച്ച ശരത്, ഷാരോൺ എന്നിവർക്കുമാണ് പരിക്കേറ്റത്.