ആനക്കയം വള്ളിക്കാപറ്റയിൽ ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം നാലായി. 

മലപ്പുറം: ആനക്കയം വള്ളിക്കാപറ്റയിൽ ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം നാലായി. ഓട്ടോ ഡ്രൈവർ ചേപ്പൂർ ചണ്ടിയൻ മൂച്ചി ഹസൻ കുട്ടി (32)യാണ് ഇന്ന് വൈകുന്നേരത്തോടെ മരിച്ചത്. അപകടം നടന്നയുടനെ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചിരിന്നു. 

ആനക്കയം ചേപ്പൂർ കൂരിമണ്ണിൽ പൂവത്തിക്കൽ ഖൈറുന്നീസ (46), സഹോദരൻ ഉസ്മാൻ (36), ഭാര്യ സുലൈഖ (33) എന്നിവരാണ് നേരത്തെ മരിച്ചത്. ഉസ്മാന്റെ മക്കളായ നിഷാദ് (എട്ട്), നിഷാൽ (6) ഖൈറുന്നിസയുടെ മക്കളായ അഫ്‌നാസ് (8) അബിൻ ഷാൻ (5) എന്നിവർ ചിക്ിത്സയിലാണ്. ഞായറാഴ്ച ഉച്ചക്ക് 12.30. ഓടെയാണ് അപകടം. 

'സുരക്ഷിതയിടം ഗർഭപാത്രവും കുഴിമാടവും മാത്രം'; പീഡിപ്പിക്കപ്പെട്ട് ജീവനൊടുക്കിയ പെൺകുട്ടിയുടെ അവസാന കുറിപ്പ്

വള്ളിക്കാപ്പറ്റ പൂങ്കളപ്പടിയിൽ നിന്നും ചേപ്പൂരിലേക്കുള്ള റോഡിൽ വളച്ചുകെട്ടി ഇറക്കത്തിൽ നിയന്ത്രണം വിട്ട ഓട്ടോ 50 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഉടൻ നാട്ടുകാർ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചു. മൂന്ന് പേർ അപ്പോഴേക്കും മരിച്ചിരുന്നു. ഹസൻ കുട്ടി വൈകുന്നേരത്തോട് കൂടിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടികൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.