Asianet News MalayalamAsianet News Malayalam

ഫറോക്ക്, ഏറാമല, രാമനാട്ടുകര, കല്ലായി സ്വദേശികൾക്ക് കോഴിക്കോട് കൊവിഡ്

നാല് കൊവിഡ് കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍

four more covid cases reported in kozhikode district
Author
Kozhikode, First Published Jun 30, 2020, 8:30 PM IST

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് നാല് കൊവിഡ് കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. രണ്ടു പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവർ

1. ഫറോക്ക് സ്വദേശി (53) ജൂണ്‍ 13ന് കുവൈത്തില്‍ നിന്നും വിമാനമാര്‍ഗ്ഗം രാത്രി കൊച്ചിയിലെത്തി. ഗവ. സജ്ജമാക്കിയ വാഹനത്തില്‍ ജൂണ്‍ 14ന് കോഴിക്കോട് എത്തി. കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. വിദേശത്ത് നിന്നും വരുന്നവര്‍ക്കുള്ള പ്രത്യേക പരിശോധനയുടെ ഭാഗമായി ജൂണ്‍ 26ന് സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്എല്‍ടിസിയിലേക്ക് മാറ്റി. 

2. ഏറാമല സ്വദേശി (47) ജൂണ്‍ 15ന് ഖത്തറില്‍ നിന്നും കൊച്ചിയിലെത്തി. ഗവ. സജ്ജമാക്കിയ വാഹനത്തില്‍ ജൂണ്‍ 14ന് കോഴിക്കോട് എത്തി. വളയത്തെ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. സഹയാത്രികന് പോസിറ്റീവ് ആണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ജൂണ്‍ 27ന് ഗവ. സജ്ജമാക്കിയ വാഹനത്തില്‍ നാദാപുരം ആശുപത്രിയിലെത്തി സ്രവം പരിശോധനക്ക് നല്‍കി പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്എല്‍ടിസിയിലേക്ക് മാറ്റി.

3. രാമനാട്ടുകര സ്വദേശിനി (54) ജൂണ്‍ 18ന് രാത്രി വിമാനമാര്‍ഗ്ഗം സൗദിയില്‍ നിന്നും കോഴിക്കോട് എത്തി. സ്വന്തം വാഹനത്തില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 27ന്  രോഗലക്ഷണങ്ങളെ തുടര്‍ന്ന് എഫ്എല്‍ടിസിയിലേക്ക് മാറ്റി. സ്രവം പരിശോധനക്ക് എടുത്തശേഷം തുടര്‍ ചികിത്സക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയിലാണ്.

4. കല്ലായി സ്വദേശിനി (30) ഗര്‍ഭിണിയായിരുന്നു. ജൂണ്‍ 23ന് ഗര്‍ഭകാല പരിശോധനക്കായി സ്വകാര്യ ആശുപത്രിയില്‍ പോകുകയും അവിടെ നിന്നുള്ള നിര്‍ദ്ദേശപ്രകാരം കൊവിഡ് പരിശോധനക്കായി ജൂണ്‍ 24ന് മെഡിക്കല്‍ കോളേജിന് സമീപമുളള ഡിഡിആര്‍സിയില്‍ സ്രവം പരിശോധനക്ക് നല്‍കുകയും ചെയ്തു. ജൂണ്‍ 25ന് സ്വന്തം വീട്ടില്‍ നിന്നും പന്നിയങ്കരയിലെ ഭര്‍ത്താവിന്റെ വീട്ടിലെത്തി. തുടര്‍ന്ന് പരിശോധനാഫലം കാണിക്കുന്നതിനായി അന്നുതന്നെ സ്വന്തം കാറില്‍ ഉച്ചക്ക് ശേഷം സ്വകാര്യ ആശുപത്രിയില്‍ എത്തുകയും അവിടെ നിന്നും മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു. മെഡിക്കല്‍ കോളേജില്‍ എത്തി വീണ്ടും  സ്രവം പരിശോധനക്കായി എടുത്തു. ജൂണ്‍ 26ന് പ്രസവിച്ചു. പ്രസവത്തിനു ശേഷം വീണ്ടും സ്രവപരിശോധന നടത്തി. പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ്. നാലു പേരുടേയും ആരോഗ്യനില തൃപ്തികരമാണ്.

Read more: പന്ത്രണ്ടാം ദിനവും നൂറിലേറെ രോഗികള്‍, ഇന്ന് 131 പേര്‍ക്ക് കൊവിഡ്, ഒരു മരണം; 75 പേര്‍ക്ക് രോഗമുക്തി

Follow Us:
Download App:
  • android
  • ios