Asianet News MalayalamAsianet News Malayalam

തുണികഴുകാൻ അമ്മയ്ക്കൊപ്പം പോയ 4 വയസുകാരനെ കാണാനില്ല, മീൻകുളത്തിൽ മരിച്ച നിലയിൽ

അമ്മയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടി എത്തി കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു പ്രാഥിമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

four year old baby drowned in fish pond thiruvananthapuram vkv
Author
First Published Feb 18, 2024, 8:33 PM IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് മീൻകുളത്തിൽ വീണ് നാല് വയസ്സുകാരൻ മരിച്ചു. തിരുവനന്തപുരം കല്ലറ - ഇരുളൂർ രതീഷ് ഭവനിൽ സതിരാജിന്‍റ മകൻ ആദിത്യൻ (4) മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വീടിന് സമീപത്തെ മീൻകുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ കുളത്തിൽ അമ്മയും മകനും തുണി കഴുകിയ ശേഷം വീട്ടിലേക്ക് പോകുന്ന  വഴിയിൽ  കുട്ടി തിരിച്ച് വീണ്ടും പോയി എന്നാണ് പറയുന്നത്. 

തുണിവിരിച്ച ശേഷം കുട്ടിയെ കാണാതായതോടെ നോക്കിയപ്പോൾ കുട്ടി കുളത്തിൽ കാണുന്നത്. അമ്മയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടി എത്തി കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു പ്രാഥിമിക ചികിത്സ നൽകി ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദ്ദേഹം തിരു: മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു.

Read More : സമ്മാനമായി ബാഗും സ്യൂട്ട് കേസും കൊടുത്തതിൽ അഴിമതി, ഭൂനികുതിക്ക് കൈക്കൂലി; 3 കേസ്, 4 പേർക്ക് തടവ് ശിക്ഷ

Follow Us:
Download App:
  • android
  • ios