Asianet News MalayalamAsianet News Malayalam

കളിക്കിടെ നാല് വയസുകാരൻ മൂക്കിൽ ബാറ്ററിയിട്ടു, ശ്വാസനാളത്തിൽ കുടുങ്ങി: വിദഗ്ധമായി പുറത്തെടുത്തു

കളിക്കുന്നതിനിടെ ശ്വസനനാളത്തിൽ കുടുങ്ങിയ സ്റ്റീൽ ബാറ്ററി എൻഡോസ്‌കോപ്പി വഴി വിദഗ്ധമായി പുറത്തെടുത്തു.

Four year old boy pushes battery into nose  gets stuck in trachea during game expertly pulls out
Author
kerala, First Published Jun 25, 2022, 7:45 PM IST

മലപ്പുറം: കളിക്കുന്നതിനിടെ ശ്വസനനാളത്തിൽ കുടുങ്ങിയ സ്റ്റീൽ ബാറ്ററി എൻഡോസ്‌കോപ്പി വഴി വിദഗ്ധമായി പുറത്തെടുത്തു. ചെറുകര സ്വദേശികളായ ദമ്പതികളുടെ നാല് വയസ്സുള്ള മകന്റെ ശ്വാസനാളത്തിലാണ് ചൈനാ നിർമ്മിത കളിപ്പാട്ടത്തിന്റെ സ്റ്റീൽ ബാറ്ററി കുടുങ്ങിയത്. 

പെരിന്തൽമണ്ണ അസന്റ് ഇ എൻ ടി ആശുപത്രിയിലെ ഇ എൻ ടി സർജൻ ഡോ. അപർണാ രാജൻ, ഡോ. കെ ബി ജലീൽ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ കൂടാതെ എൻഡോസ്‌കോപ്പി വഴി ബാറ്ററി പുറത്തെടുത്തത്. വീട്ടിലെ കിടപ്പുമുറിയിൽ കളിപ്പാട്ടവുമായി കളിച്ചു കൊണ്ടിരിക്കയായിരുന്ന കുട്ടി കളിക്കിടെ കളിപ്പാട്ടത്തിന്റെ ബാറ്ററി അബദ്ധത്തിൽ മൂക്കിലിടുകയായിരുന്നു. 

Read more:  സംസ്ഥാനത്തെ എല്ലാ മദ്യവിൽപനശാലകളും ബാറുകളും നാളെ അടച്ചിടും

ദീർഘശ്വാസത്തിനിടെ സ്റ്റീൽ ബാറ്ററി മൂക്കിൽ നിന്ന് അകത്തേക് കേറുകയായിരുന്നെന്ന് വീട്ടുകാർ പറഞ്ഞു. ഉടൻതന്നെ വീട്ടുകാർ കുട്ടിയെ പെരിന്തൽമണ്ണ അസന്റ് ഇ എൻ ടി ആശുപത്രിയിലെത്തിക്കുകയായിരുന്നു.  കുട്ടികൾക്ക് കളിപ്പാട്ടങ്ങളും മറ്റും നൽകുമ്പോൾ വീട്ടുകാർ ജാഗ്രത പുലർത്തണമെന്ന് ഡോക്ടർമാർ പറഞ്ഞു.

മലപ്പുറത്ത് 17കാരിയുടെ ശൈശവവിവാഹം തടഞ്ഞ് അധികൃതർ

ലപ്പുറം: ബാലവിവാഹം നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ 17കാരിയുടെ വിവാഹം തടഞ്ഞു. കരുളായി ഐസിഡിഎസ് സൂപ്പര്‍വൈസര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാളികാവ് ഐസിഡിഎസ് ഓഫിസിലെ ഉദ്യോഗസ്ഥര്‍ കരുളായി പഞ്ചായത്തിലെ തൊണ്ടിയിലെത്തി വിവാഹം തടഞ്ഞത്. 

ഉദ്യോഗസ്ഥരെത്തുമ്പോള്‍ ഒരുക്കമെല്ലാം പൂര്‍ത്തിയാക്കി വിവാഹച്ചടങ്ങിനുള്ള തയാറെടുപ്പിലായിരുന്നു വീട്ടുകാര്‍. ഉദ്യോഗസ്ഥര്‍ കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും നിയമവശങ്ങള്‍ ബോധവത്കരിക്കുകയും ചെയ്തു. ഉടന്‍ കോടതിയെ സമീപിച്ച് നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കാളികാവ് ഐസിഡിഎസ് സിഡിപി സുബൈദ പറഞ്ഞു. കരുളായി ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സുജാത മണിയില്‍, സ്റ്റാഫ് അംഗങ്ങളായ മനു രവീന്ദ്രന്‍, വിഷ്ണുവര്‍ധന്‍, രജീഷ് ഗോപി എന്നിവരടങ്ങിയ സംഘമാണ് വീട് സന്ദര്‍ശിച്ച് നിയമനടപടി സ്വീകരിച്ചത്.

Follow Us:
Download App:
  • android
  • ios