തിരുവനന്തപുരം: അമ്മയുടെ മർദനമേറ്റ് നാല് വയസുകാരി കൊല്ലപ്പെട്ടതായി പരാതി. പാരിപ്പള്ളി സ്വദേശി ദിയയാണ് മരണപ്പെട്ടത്.

പരിക്ക് പറ്റിയ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക്  കൊണ്ടു വരുന്ന വഴി കുട്ടിയുടെ നില വഷളായി. ഇതേ തുടർന്ന്  കഴക്കൂട്ടം സിഎസ്ഐ മിഷൻ ഹോസ്പിറ്റൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുന്നു.