2.75 ലക്ഷത്തിലധികം രൂപയാണ് ജോലി വാഗ്ദാനം ചെയ്ത് നെടുങ്കണ്ടം, രാമക്കല്‍മേട്, വണ്ടന്‍മേട് എന്നിവിടങ്ങളിലുള്ള ആറ് പേരില്‍ നിന്നും തുക തട്ടിയെടുത്തത്.  ഇതില്‍ 75,000 രൂപ രാമക്കല്‍മേട് സ്വദേശിയ്ക്ക് മാത്രമായി നഷ്ടപ്പെട്ടു.

നെടുങ്കണ്ടം: റെയില്‍വേയില്‍ ജോലി നല്‍കുമെന്ന് വാഗ്ദാനം നല്‍കി നെടുങ്കണ്ടം മേഖലയില്‍ നിന്നുംപണം തട്ടിയ പത്തനംതിട്ട സ്വദേശിയെ നെടുങ്കണ്ടം പൊലീസ് പിടികൂടി. തട്ടിപ്പിന് ഇരയായ ആറ് പേര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പത്തനംതിട്ട നിരണം മണപ്പുറത്ത് ലിജോ വര്‍ഗീസ് (30)നെ ഇന്നലെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തത്. 2.75 ലക്ഷത്തിലധികം രൂപയാണ് ജോലി വാഗ്ദാനം ചെയ്ത് നെടുങ്കണ്ടം, രാമക്കല്‍മേട്, വണ്ടന്‍മേട് എന്നിവിടങ്ങളിലുള്ള ആറ് പേരില്‍ നിന്നും തുക തട്ടിയെടുത്തത്. ഇതില്‍ 75,000 രൂപ രാമക്കല്‍മേട് സ്വദേശിയ്ക്ക് മാത്രമായി നഷ്ടപ്പെട്ടു.

2019-ല്‍ കേസിന് ആസ്പദമായ കേസിനെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ

മുമ്പ് റെയില്‍വേയില്‍ താല്കാലിക വേക്കന്‍സിയില്‍ ജോലി ചെയ്ത് വന്നിരുന്ന വ്യക്തിയാണ് ലിജോ. റെയില്‍വേയുടെ സാങ്കേതിക വിഭാഗത്തില്‍ ജോലി നല്‍കാമെന്ന വാഗ്ദാനം നല്‍കി ഓണ്‍ലൈന്‍ സൈറ്റ് വഴി ലിജോ ഉദ്യോഗാര്‍ത്ഥികളെ പരിചയപ്പെടുന്നത്. ഇവരെ വിശ്വസിപ്പിക്കുന്നതിനായി മുമ്പ് റെയില്‍വേയില്‍ ജോലി ചെയ്ത കാലത്ത് ഉന്നത ഉദ്യോഗസ്ഥരോടൊപ്പം നില്‍ക്കുന്ന ഫോട്ടോകള്‍ കൈമാറും. ഇത്തരത്തില്‍ വിശ്വാസത്തിലെടുക്കുന്ന ലിജോ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും തവണകളായി തുക വാങ്ങിയെടുക്കും.

വീണാ ജോര്‍ജിന്‍റെ പേരിൽ തട്ടിപ്പിന് ശ്രമം, മന്ത്രിയുടെ പേരും ഫോട്ടോയും വെച്ച് വാട്‌സാപ്പ് വഴി മെസേജ്

എന്നാല്‍ എല്ലാ നിയമനങ്ങളും പരിക്ഷകളും കൊവിഡിനെ തുടര്‍ന്ന് റെയില്‍വേ മരവിപ്പിച്ചുവെന്ന അറിയിച്ചതോടെ സംശയം തോന്നിയ ഉദ്യോഗാര്‍ത്ഥികള്‍ റെയില്‍വെയില്‍ നടത്തിയ അന്വേഷണത്തിലാണ് കബളിപ്പിക്കല്‍ ബോധ്യമായത്. തുടര്‍ന്ന് നെടുങ്കണ്ടം പൊലീസിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് നെടുങ്കണ്ടം സിഐ ബി.എസ് ബിനു, എസ്‌ ഐ ജി അജയകുമാര്‍, എ എസ്‌ ഐ കെ ടി റെജിമോന്‍ , രജ്ഞിത്ത് , അരുണ്‍ പീതാംബരന്‍ , എ എസ്‌ ഐ ബിന്ദു എന്നിവരുടെ നേത്യത്വത്തിലുള്ള സംഘം പത്തനംതിട്ടയില്‍ നിന്നും പ്രതിയെ വ്യാഴാഴ്ച വൈകിട്ടോടെ പിടി. ഇന്നലെ പ്രതിയെ നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി.

തിരുവനന്തപുരത്ത് കോടതിയിൽ നിന്ന് തൊണ്ടിമുതല്‍ നഷ്ടപ്പെട്ട സംഭവം; വിജിലൻസ് അന്വേഷണത്തിന് ശുപാർശ