മലപ്പുറം ജില്ലയിലെ വളാഞ്ചേരി, കൽപകഞ്ചേരി എന്നിവിടങ്ങളിലെ കടകളിൽ ഉടമയുടെ പരിചയക്കാരനാണെന്ന് നടിച്ച് ഒരു യുവാവ് തട്ടിപ്പ് നടത്തുന്നു. ജീവനക്കാരിൽ നിന്ന് പണം തട്ടിയെടുക്കുകയും ബൈക്ക് മോഷ്ടിക്കുകയും ചെയ്തതോടെ വ്യാപാരികൾ പോലീസിൽ പരാതി നൽകി.

മലപ്പുറം: മലപ്പുറത്ത് കടകളിൽ കയറി ഉടമയുടെ പരിചയക്കാരൻ എന്ന് പറഞ്ഞ് തട്ടിപ്പ്. വളാഞ്ചേരി, കൽപകഞ്ചേരി തുടങ്ങിയ ഇടങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നത്. പണവും ബൈക്കും മോഷണം പോയതോടെ വ്യാപാരികൾ പോലീസിൽ പരാതി നൽകി. വളാഞ്ചേരിയിലും പരിസരങ്ങളുമായി ഒന്നിലധികം സ്ഥാപനങ്ങളിലാണ് തട്ടിപ്പ് നടന്നത്.

അധികാര ഭാവത്തിൽ കടകളിൽ എത്തി ഉടമയുടെ പരിചയക്കാരൻ ആണെന്ന് പറഞ്ഞ ശേഷം ജീവനക്കാരിൽ നിന്നും പണം വാങ്ങുന്ന രീതിയിലാണ് യുവാവ് തട്ടിപ്പ് നടത്തുന്നത്. വളാഞ്ചേരിയിലെ രണ്ട് സ്ഥാപനങ്ങളിലും കൽപകഞ്ചേരിയിലെ ഒരു വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരാണ് തട്ടിപ്പിന് ഇരയായത്. പണത്തിനൊപ്പം സ്ഥാപനത്തിലെ ജീവനക്കാരുടെ ബൈക്കും ഇയാൾ തട്ടിയെടുത്തു. തട്ടിപ്പ് വ്യാപകമായതോടെയാണ് വ്യാപാരികൾ പോലീസിൽ പരാതി നൽകിയത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷം നടപടികളിലേക്ക് പോലീസ് കടക്കും.