എറണാകുളം നോർത്ത് പരമാര റോഡിൽ സമൃദ്ധി @ കൊച്ചി ജനകീയ ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിൽ കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ അധ്യക്ഷനായി

കൊച്ചി: കൊച്ചി നഗരസഭയുമായി (Kochi Municipal Corporation) സഹകരിച്ച് കേരള ബാങ്ക് (Kerala Bank) എറണാകുളത്ത് നടപ്പാക്കുന്ന സൌജന്യ ഭക്ഷണക്കൂപ്പൺ (Free Food Coupon) പദ്ധതിയായ നിറവ് മേയർ അഡ്വ. എം അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഗുണഭോക്താക്കളേറെയുള്ളത് പശ്ചിമ കൊച്ചിയിലാണ്. ഇവിടെ നഗരസഭയുടെ സമൃദ്ധി @ കൊചചി ജനകീയ ഹോട്ടൽ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് മേയർ പറഞ്ഞു. 

എറണാകുളം നോർത്ത് പരമാര റോഡിൽ സമൃദ്ധി @ കൊച്ചി ജനകീയ ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിൽ കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ അധ്യക്ഷനായി. പദ്ധതിക്കായി കേരള ബാങ്ക് സംഭാവന ചെയ്യിന്ന തുകയുടെ ചെക്ക് മേയർക്ക് കൈമാറി. 

നിറവിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ബാങ്കിന്റെ നഗരത്തിലെ എറണാകുളം മെയിൻ, എറണാകുളം ഈവനിംഗ്, മറൈൻഡ്രൈവ്, കലൂർ ഈവനിംഗ്, പാലാരിവട്ടം, മാർക്കറ്റ് റോജ് എന്നീ ശാഖകളിൽ സൌജന്യ കൂപ്പണുകൾ ലഭ്യമാകും. കൂപ്പൺ ഉപയോഗിച്ച് നോർത്തിലെ സമൃദ്ധി @ കൊച്ചി ഹോട്ടലിൽ നിന്ന് സൌജന്യ ഭക്ഷണം കഴിക്കാം.