ആവശ്യമായ മുന്നൊരുക്കം ഇല്ലാതെ ആണ് കാനയുടെ നിർമ്മാണമെന്നാണ് നാട്ടുകാരുടെ ആരോപണം.

കൊച്ചി: നിർമ്മാണം തുടരുന്ന ഫോർട്ടുകൊച്ചി കസ്റ്റംസ് ബോട്ട് ജെട്ടിയിലെ കാനയിൽ വീണ് വിദേശ യുവാവ് കാലിന് പരിക്കേറ്റു. ഫ്രഞ്ച് സ്വദേശി ലാൻഡൻ ആണ് പൊളിച്ചിട്ട കാനയിലേക്ക് വീണ് പരിക്കേറ്റത്. ഇയാളെ നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചു. കണങ്കാലിന് പൊട്ടലുള്ളതായി ഡോക്ടർമാർ പറഞ്ഞു. ആവശ്യമായ മുന്നൊരുക്കം ഇല്ലാതെ ആണ് കാനയുടെ നിർമ്മാണമെന്നാണ് നാട്ടുകാരുടെ ആരോപണം. നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

Asianet News Live | Palakkad Raid | By-Election 2024 | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്