കൈയിൽ കരുതിയ ബ്ലെയ്ഡു കൊണ്ടാണ് ഹാരിസ് പെൺകുട്ടിയെ ആക്രമിച്ചത്. 

തിരുവനന്തപുരം: തിരുവനന്തപുരം നേമത്ത് പെൺകുട്ടിയെ കു‍ത്തി പരിക്കേൽപിച്ച ശേഷം സുഹൃത്ത് ഓടി രക്ഷപ്പെട്ടു. പെൺകുട്ടിയുടെ കഴുത്തിലാണ് കുത്തേറ്റിരിക്കുന്നത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം നടന്നത്. നേമം സ്വദേശി ഹാരിസിന് വേണ്ടി പൊലിസ് അന്വേഷണം തുടരുകയാണ്. കഴുത്തിൽ പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. പെൺകുട്ടിയുടേത് സാരമായ പരിക്കല്ലെന്ന് പൊലീസ് വ്യക്തമാക്കി. കൈയിൽ കരുതിയ ബ്ലെയ്ഡു കൊണ്ടാണ് ഹാരിസ് പെൺകുട്ടിയെ ആക്രമിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്