ആശുപത്രിയിൽ വധുവിന് ഡ്രിപ്പ് നൽകി ചികിത്സ നൽകിയതോടെ ആരോഗ്യനില സാധാരണ ഗതിയിലായി. തുടർന്ന് യുവതി വരനോടൊപ്പം വീണ്ടും റിസപ്ഷൻ ഹാളിലേക്ക് മടങ്ങി.

കൊച്ചി:വിവാഹ റിസപ്ഷൻ വേദിയിൽ കൂട്ടുകാർ ഒരുക്കിയ ‘സർപ്രൈസ്’ കണ്ട് ബോധം കെട്ട് വധു. വിവാഹ വേദിക്ക് സമീപം സുഹൃത്തുക്കൾ ഗുണ്ട് പൊട്ടിച്ചതിന്റെ ശബ്ദത്തിൽ വധു വേദിയിൽ ബോധംകെട്ട് വീണതോടെ വരനും ബന്ധുക്കളും ചേർന്ന് വധുവിനെ വിവാഹ വാഹനത്തിൽ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോവേണ്ടി വരികയായിരുന്നു.വൈറ്റില സ്വദേശിനിയാണ് വധു. ഞായറാഴ്ച വൈകുന്നേരം തൃപ്പൂണിത്തുറയിലെ ഒരു ഹാളിലായിരുന്നു വിവാഹ റിസപ്ഷൻ. വരനും വധുവും സ്വീകരണ വേദിയിൽ എത്തിയപ്പോഴാണ് സമീപത്ത് നിന്നിരുന്ന സുഹൃത്തുക്കൾ ‘സർപ്രൈസ്’ ആയി ഗുണ്ട് പൊട്ടിച്ചത്. ശക്തമായ ശബ്ദം സഹിക്കാനാകാതെ വധു അവശയായി വീഴുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഉടൻ തന്നെ വധുവിനെ വിവാഹ വാഹനത്തിൽ കയറ്റി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാത്രി ഏകദേശം 7.30ഓടെയാണ് ആശുപത്രിയിൽ എത്തിയത്. ആശുപത്രിയിൽ വധുവിന് ഡ്രിപ്പ് നൽകി ചികിത്സ നൽകിയതോടെ ആരോഗ്യനില സാധാരണ ഗതിയിലായി. തുടർന്ന് യുവതി വരനോടൊപ്പം വീണ്ടും റിസപ്ഷൻ ഹാളിലേക്ക് മടങ്ങി. വിവാഹ ചടങ്ങിനിടെ പപ്പടത്തേച്ചൊല്ലിയുള്ള തർക്കം പോലും വലിയ കൂട്ടത്തല്ലിലേക്ക് നടക്കുന്ന സംഭവങ്ങൾ അടുത്തിടെ പലയിടങ്ങളിലായി നടന്നിരുന്നു. ഇതിനിടയിലാണ് റിസപ്ഷനിടെയുള്ള സർപ്രൈസ് ഗുണ്ട് പൊട്ടിക്കൽ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം