Asianet News MalayalamAsianet News Malayalam

സർക്കസ് കലാകാരിയിൽ നിന്ന് പുന്നത്തൂർ ആനക്കോട്ടയിലേക്ക്; ഏഷ്യയിലെ തന്നെ ഏറ്റവും പ്രായമേറിയ ആന 'താര' ചരിഞ്ഞു

97 വയസ്സുള്ള പിടിയാന 'താര'യാണ് വൈകിട്ട് 7 മണിയോടെ ചരിഞ്ഞത്. പുന്നത്തൂർക്കോട്ടയിലെ ഏറ്റവും പ്രായമേറിയ ആനയാണ് താര. ഏഷ്യയിലെ തന്നെ ഏറ്റവും പ്രായമേറിയ ആനയെന്നാണ് കരുതുന്നത്. 

From Circus Artist to Punnathur Anakotta; Asia's oldest elephant died FVV
Author
First Published Nov 28, 2023, 9:02 PM IST

തൃശൂർ: ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനക്കോട്ടയിലെ ആന മുത്തശ്ശി ചരിഞ്ഞു. 97 വയസ്സുള്ള പിടിയാന 'താര'യാണ് വൈകിട്ട് 7 മണിയോടെ ചരിഞ്ഞത്. പുന്നത്തൂർക്കോട്ടയിലെ ഏറ്റവും പ്രായമേറിയ ആനയാണ് താര. ഏഷ്യയിലെ തന്നെ ഏറ്റവും പ്രായമേറിയ ആനയെന്നാണ് കരുതുന്നത്. 

സർക്കസ് കലാകാരിയായിരുന്ന താരയെ ഉടമ കെ ദാമോദരൻ 1957 ൽ ആണ് ഗുരുവായൂരിൽ‌ നടയ്ക്കിരുത്തുന്നത്. പുന്നത്തുർകോട്ടയിൽ ഗുരുവായൂർ കേശവനൊപ്പം 1975 ൽ വന്ന ആനയാണ് താര. മണ്ഡലകാല എഴുന്നെള്ളിപ്പിൽ സ്വർണതിടമ്പ് ഏറ്റാനും താരക്ക് നിയോഗം ലഭിച്ചിട്ടുണ്ട്. ആനയുടെ മൃതദേഹം നാളെ രാവിലെ 10ന് കോടനാടേക്ക് കൊണ്ടുപോകും. ഗുരുവായൂർ ദേവസ്വത്തിന്റെ ബഹുമതികളോടെയാവും യാത്ര അയപ്പ്. 9 കൊല്ലം മുമ്പാണ് ആന എഴുന്നെള്ളിപ്പിന് പോയത്. പിന്നീട് കെട്ടും തറിയിൽ തന്നെയായിരുന്നു നിൽപ്പ്. അഞ്ചു കൊല്ലം മുമ്പ് ഗജമുത്തശ്ശി പദവി നൽകിയിരുന്നു. 

ഉദ്ഘാടനം ചെയ്ത് 2 മാസം, ചാവക്കാട്ടെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്ന് രണ്ടായി: വന്‍ അപകടം ഒഴിവായി

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios