കാർട്ടൂൺ കഥാപാത്രമായ മായാവി, മമ്മൂട്ടി ചിത്രമായ മായാവി എന്നിവ ഉപയോഗിച്ചാണ് ട്രോളുകളിലേറെയും.
കൊച്ചി: സ്ഥാനാർഥിയുടെ പേര് കൊണ്ട് ശ്രദ്ധേയമാകുകയാണ് കൂത്താട്ടുകുളത്തെ 26-ാം വാർഡ്. എൽഡിഎഫിനായി മത്സരിക്കുന്ന മായയുടെ പേരാണ് സോഷ്യൽമീഡിയയിൽ ചർച്ചയായത്. പേരിനൊപ്പമുള്ള ഇനീഷ്യൽ കൂടി എഴുതിയപ്പോൾ മായ, മായാ വിയായി. ഇതോടെ മായാ വിയെ ഏറ്റെടുത്ത് ട്രോളർമാരും എത്തി. ഡാകിനിയും കുട്ടൂസനും ലുട്ടാപ്പിയും മുതൽ ആശാൻ സ്രാങ്ക് വരെ ട്രോളുകളിൽ നിറഞ്ഞു. കാർട്ടൂൺ കഥാപാത്രമായ മായാവി, മമ്മൂട്ടി ചിത്രമായ മായാവി എന്നിവ ഉപയോഗിച്ചാണ് ട്രോളുകളിലേറെയും. ട്രോളുകളെ സ്ഥാനാർഥിയും സ്വാഗതം ചെയ്തു. സ്വകാര്യ ചാനലിലെ ഹാസ്യപരിപാടിയിലൂടെ മായയെ പലർക്കും സുപരിചിതയാണ്. കേരളത്തിൽ രണ്ടു ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഡിസംബർ 9 നും രണ്ടാം ഘട്ടം 11 നും നടക്കും. 13 ന് ആണ് വോട്ടെണ്ണൽ. ഇന്നാണ് നാമനിർദേശപട്ടിക സമർപ്പിക്കാനുളള അവസാന തീയതി. സൂക്ഷ്മപരിശോധന നാളെ നടക്കും.

