90 വയോധികരടക്കം 100 ല്‍ അധികം പേര്‍ താമസിക്കുന്ന സ്നേഹാലയത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യവസ്തുക്കളും ശുചീകരണ സാമഗ്രികളും നല്‍കി. അന്തേവാസികള്‍ക്കുള്ള ഒരുദിവസത്തെ ഭക്ഷണവും വിദ്യാര്‍ത്ഥികളുടെ വകയായി നല്‍കി. 

കോഴിക്കോട്: ഹോം ഓഫ് ലൗവിലെ അനാഥരായ അന്തേവാസികളെ കാണാന്‍ ചാലപ്പുറം ഗവ. ഗണപത് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ എത്തി. ക്ലാസ് റൂം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമൂഹത്തിലെ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ അനുഭവപാഠമാക്കുന്നതിന്റെ ഭാഗമായാണ് കുട്ടികള്‍ അന്തേവാസികളെ കാണാന്‍ എത്തിയത്. 

അധ്യാപകരും വിദ്യാര്‍ത്ഥികളും അന്തേവാസികളും ചേര്‍ന്ന് കലാപരിപാടികള്‍ അവതരിപ്പിച്ചു. 90 വയോധികരടക്കം 100 ല്‍ അധികം പേര്‍ താമസിക്കുന്ന സ്നേഹാലയത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യവസ്തുക്കളും ശുചീകരണ സാമഗ്രികളും നല്‍കി. അന്തേവാസികള്‍ക്കുള്ള ഒരുദിവസത്തെ ഭക്ഷണവും വിദ്യാര്‍ത്ഥികളുടെ വകയായി നല്‍കി. പുതുതലമുറ വയോജനങ്ങളെ ഉപേക്ഷിക്കുന്നുവെന്ന പരാതികള്‍ വ്യാപകമാവുമ്പോള്‍ സ്നേഹസന്ദേശമായാണ് കുട്ടികള്‍ വിരുന്നെത്തിയത്. 

സാമൂഹ്യ ശാസ്ത്രം കണ്‍വീനര്‍ എന്‍ ബഷീര്‍ മാസ്റ്റര്‍, ടി മനോജ് കുമാര്‍, ഫാദര്‍ ആന്റണി കൊടുനാന്‍ ,സിസ്റ്റര്‍ ജിന്‍ സി, സിസ്റ്റര്‍ ജോസ് മറിയ, മഞ്ജുള, ജിഷ വിനോദ്, ദീപ എം ടി, ക്ലാസ് ലീഡര്‍ ഷില്‍ക്ക, സാമൂഹിക ശാസ്ത്രം കണ്‍വീനര്‍ കനിഹ അന്തേവാസി ഗീത എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.