കോഴിക്കോട്: മുക്കത്ത് നിന്നും 50 കിലോ കഞ്ചാവുമായി ഇടുക്കി സ്വദേശികൾ പിടിയിലായ കേസില്‍ കോടതി ശിക്ഷ വിധിച്ചു. പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ വടകര എൻ ഡി പി എസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

പ്രതികളായ ഇടുക്കി അടിമാലി സ്വദേശികളായ അഫ്സൽ, ധനീഷ് എന്നിവർക്ക് 15 വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഇടുക്കിയിൽ നിന്നും കോഴിക്കോട് കഞ്ചാവ് എത്തിച്ചിരുന്ന സംഘമായിരുന്നു മുക്കത്ത് പിടിയിലായത്.