Asianet News MalayalamAsianet News Malayalam

ഗള്‍ഫിലേക്ക് മടങ്ങുന്ന യുവാവിന് ഇറച്ചിയെന്ന പേരില്‍ കഞ്ചാവ്: പ്രതികളുമായി സഹകരക്കില്ലെന്ന് മഹല്ല് കമ്മിറ്റി

സംഭവം കേസായതോടെ കഴിഞ്ഞ ദിവസം പൗരസമിതി യോഗം ചേരുകയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

Ganja packet hide in Gulf expat luggage: Mahal committee not cooperating with the accused prm
Author
First Published Feb 9, 2024, 12:20 PM IST

മലപ്പുറം: ഇറച്ചിയെന്ന് പറഞ്ഞ് അവധി കഴിഞ്ഞ് കുവൈറ്റിലേക്ക് തിരിച്ചുപോവുന്ന പ്രവാസിക്ക് കുപ്പിയിൽ കഞ്ചാവ് നൽകിയ സംഭവത്തിൽ പ്രതികളുമായി യാതൊരു സഹകരണവുമുണ്ടാകില്ലെന്ന് മഹല്ല് കമ്മിറ്റി. ഓമാനൂർ മേലേമ്പ്ര വലിയ ജുമാ മസ്ജിദ് കമ്മിറ്റിയാണ് പ്രതികൾക്കെതിരെ നിലപാടെടുത്തത്. സംഭവം ഗൗരവമായി കാണുന്നുവെന്നും ഇത്തരം ലഹരി ഉപഭോക്താക്കളോട് അതിൽ നിന്നും പിന്മാറുന്നത് വരെ മഹല്ല് കമ്മിറ്റി യാതൊരു സഹകരണവും ഉണ്ടായിരിക്കുന്നതല്ലെന്നും കമ്മിറ്റി പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു. 

മഹല്ല് കമ്മിറ്റി പുറത്തിറക്കിയ നോട്ടീസിന്റെ പൂർണ്ണ രൂപം

''പ്രിയ മഹല്ല് നിവാസികളെ,
നമ്മടെ മഹല്ലിൽ മാന്യനായ പ്രവാസിയായ സുഹൃത്തിനെ രണ്ട് യുവാക്കൾ ചേർന്ന് ലഹരിവസ്തുകൾ ബീഫിന്റെ മറവിൽ പൊതിഞ്ഞു നൽകിയ സംഭവത്തെ മഹല്ല് കമ്മിറ്റി വളരെ ഗൗരവത്തോടെ കാണുന്നു. ഇത്തരം ലഹരി ഉപഭോക്താക്കളോട് അതിൽ നിന്നും പിന്മാറുന്നത് വരെ മഹല്ല് കമ്മിറ്റി യാതൊരു സഹകരണവും ഉണ്ടായിരിക്കുന്നതല്ല. നാട്ടിൽ വർദ്ധിച്ചു വരുന്ന ഇത്തരം മദ്യം മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയ ലഹരി ഉപയോഗത്തിനെതിരെയും വിപണനത്തിനെതിരെയും ശക്തമായും കമ്മിറ്റി പ്രതികരിക്കുന്നതാണ്. കഴിഞ്ഞ പ്രവർത്തക സമിതിയിൽ ഈ വിഷയം ചർച്ച ചെയ്തതും ഉടൻ തന്നെ അത് നടപ്പിലാക്കുന്നതുമാണ്. എല്ലാവരുടെയും സഹകരണം ഉണ്ടാക ണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
എന്ന് സെക്രട്ടറി.''

സംഭവം കേസായതോടെ കഴിഞ്ഞ ദിവസം പൗരസമിതി യോഗം ചേരുകയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംഭവത്തിൽ ഓമാനൂർ സ്വദേശി അമ്പലത്തിങ്ങൽ ഫിനു ഫാസിൽ, പി.കെ.ഷമീം എന്നിവർ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. ഓമാനൂർ പള്ളിപ്പുറായ പാറപള്ളിയാളി ഫൈസൽ അവധി കഴിഞ്ഞ് തിരിച്ച് പോകുന്നതിനിടെയാണ് സുഹൃത്ത് ഷമീം ഇറച്ചിയും മറ്റും അടങ്ങിയ പെട്ടിയിൽ കഞ്ചാവ് വെച്ച് കൊടുത്തയക്കാൻ ശ്രമിച്ചത്.

ഗൾഫിലുള്ള മറ്റൊരു സുഹൃത്തിനെന്നാണ് ഷമീം പറഞ്ഞത്. യാത്രക്കുള്ള ലഗേജ് ഒരുക്കുന്നതിനിടെ ഷമീം നൽകിയ പെട്ടിയിലെ വസ്തുക്കൾ മാറ്റി പായ്ക്ക് ചെയ്യാൻ അഴിച്ചപ്പോഴാണ് ഫൈസലിന് ചതി മനസ്സിലായത്. തുടർന്ന് വിശദമായി പരിശോധന നടത്തിയപ്പോഴാണ് പ്ലാസ്റ്റിക്ക് പായ്ക്കിൽ പ്ലാസ്റ്ററിട്ട് ഒട്ടിച്ച നിലയിൽ കഞ്ചാവടങ്ങിയ ബോട്ടിൽ കണ്ടെത്തിയത്.

Latest Videos
Follow Us:
Download App:
  • android
  • ios