പാലക്കാട്: അട്ടപ്പാടിയിൽ ഒരേക്കർ വരുന്ന കഞ്ചാവ് തോട്ടം നശിപ്പിച്ചു. പൊലീസും  വനം വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നാനൂറോളം കഞ്ചാവ് ചെടികള്‍ നശിപ്പിച്ചത്. അട്ടപ്പാടിയിലെ ഗൊട്ടിയാര്‍കണ്ടിയിലാണ് സംഭവം. വിപണിയിൽ മൂന്ന് കോടി രൂപയോളം വിലമതിക്കുന്ന കഞ്ചവാണ് നശിപ്പിച്ചതെന്ന് അധികൃതർ പറഞ്ഞു. നാല് മുതല്‍ അഞ്ചു മാസം വരെ പ്രായമായ നാലടിയോളം ഉയരമുള്ള ചെടികളാണ് എല്ലാം. അഗളി എ എസ് പി യുടെ നേതൃത്വത്തിലുള്ള സംഘമാണ് റൈഡ് നടത്തിയത്.