ആരാണ് കഞ്ചാവ് ചെടികൾ വളർത്തിയതെന്ന് വ്യക്തമല്ല. പ്രതികൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.
ആലപ്പുഴ: കറ്റാനം ഇലിപ്പക്കുളത്ത് വീടിന് പുറകിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. മാവേലിക്കരയിലെ എക്സൈസ് സംഘം നടത്തിയ റെയ്ഡിലാണ് അതിഥി തൊഴിലാളിയായ റെജീവ് വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ ഏഴടി ഉയരമുള്ള കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ഉദ്ദേശം ആറ് മാസം പ്രായമുള്ളതാണ് ചെടികൾ. റെജീബ് പശ്ചിമ ബംഗാൾ സ്വദേശിയാണ്. തോട്ടപ്പള്ളിക്കാരനായ ജസ്റ്റിൻ എന്നയാളും വീടിന്റെ ഒരു ഭാഗം വാടകയ്ക്ക് എടുത്തിട്ടുണ്ട്. മുന്തിയ ഇനം പട്ടികളെ ബ്രീഡ് ചെയ്യിക്കാനാണ് ജസ്റ്റിൻ വീട് വാടകയ്ക്ക് എടുത്തിരുന്നത്. ഇവിടെ മുൻപും നിരവധി അതിഥി തൊഴിലാളികൾ താമസിച്ചിരുന്നു. ഇവരിലാരാണ് കഞ്ചാവ് ചെടികൾ വളർത്തിയതെന്ന് വ്യക്തമല്ല. പ്രതികൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.
കുടുംബ വഴക്കിന് പിന്നാലെ മകൻ തള്ളിയിട്ട അച്ഛൻ കുഴഞ്ഞുവീണ് മരിച്ചു
കോട്ടയം: ഏറ്റുമാനൂരിൽ കുടുംബ വഴക്കിനിടെ മകൻ തള്ളിയിട്ട അച്ഛൻ മരിച്ചു. മാടപ്പാട് സ്വദേശി മാധവൻ ആണ് മരിച്ചത്. 79 വയസായിരുന്നു. വൈകീട്ട് വഴക്കുണ്ടായപ്പോൾ മാധവനെ മകൻ ഗിരീഷ് മർദ്ദിക്കുകയും തള്ളി നിലത്തിട്ടുവെന്നും പരാതിയുണ്ട്. ഇത് കഴിഞ്ഞ ശേഷമാണ് മാധവൻ വീട്ടിനകത്ത് കുഴഞ്ഞ് വീണത്. സംഭവവുമായി ബന്ധപ്പെട്ട് ഗിരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. മാധവന്റെ പോസ്റ്റ്‌മോർട്ടം നടപടി കഴിഞ്ഞ ശേഷമാകും പ്രതിക്കെതിരെ കുറ്റം ചുമത്തുകയെന്ന് ഡിവൈഎസ്പി അറിയിച്ചു. കുഴഞ്ഞുവീണ മാധവനെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 47കാരനാണ് കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള ഗിരീഷ്.
