സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്യതിട്ടില്ല. സി. സി. ടി. വി ദൃശ്യങ്ങളുടെയും രജിസ്ട്രേഷൻ ചാർട്ടിന്റെയും അടിസ്ഥാനത്തിൽ പ്രതികൾക്കായി എക്സൈസ് അന്വേഷണം ആരംഭിച്ചു. 

ആലപ്പുഴ: ധൻബാദ് എക്സ്പ്രസിൽ നിന്നു നാല് ലക്ഷം രൂപയുടെ 4 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ആലപ്പുഴ എക്സൈസ് ഇന്റലിജൻസും സർക്കിൾ സംഘവും റെയിൽവേ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന ആരംഭിച്ചത്. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്യതിട്ടില്ല. സി. സി. ടി. വി ദൃശ്യങ്ങളുടെയും രജിസ്ട്രേഷൻ ചാർട്ടിന്റെയും അടിസ്ഥാനത്തിൽ പ്രതികൾക്കായി എക്സൈസ് അന്വേഷണം ആരംഭിച്ചു. 

'മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ'; ​ഗുജറാത്തിൽ മോദിക്കെതിരെ പോസ്റ്ററൊട്ടിച്ച എട്ടുപേർ അറസ്റ്റിൽ

ആലപ്പുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വൈ. പ്രസാദിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ആർ. പി. എഫ് ഉദ്യോഗസ്ഥൻമാരായ അസി. സബ് ഇൻസ്പെക്ടർ എ. അജിമോൻ, ഹെഡ് കോൺസ്റ്റബിൾ സി. മധു, കോൺസ്റ്റബിൾ സി. എസ്. സഞ്ജു, എക്സൈസ് ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർമാരായ റോയി ജേക്കബ്, ജി. അലക്സാണ്ടർ, പ്രിവന്റീവ് ഓഫീസർ വി. കെ. മനോജ് കുമാർ, എം. സി. ബിനു, സിവിൽ എക്സൈസ് ഓഫീസർമാരായ യു. ഉമേഷ്, വി. ആർ. വികാസ്, ബി. അഭിലാഷ്, എക്സൈസ് ഡ്രൈവർ ജോസ് എന്നിവരും പങ്കെടുത്തു.