ചായക്കട നടത്തിപ്പുകാരായ ഉമ്മറും ഭാര്യയും രാവിലെ കടതുറന്ന് സ്റ്റൗ കത്തിച്ചപ്പോള്‍ തീ ആളിപ്പടരുകയായിരുന്നു.
മലപ്പുറം: പെരിന്തല്‍മണ്ണ കൊളത്തൂര്‍ മൂര്‍ക്കനാട് പുന്നക്കാട്ടെ ചായക്കടയിലെ പാചകവാതക സിലിന്‍ഡറിന് തീപിടിച്ച് പൊട്ടിത്തെറിച്ചു. രാവിലെ ആറ് മണിയോടെയാണ് അപകടം. ഉടമകളായ പുന്നക്കാട് സ്വദേശി ചോലയ്ക്കല്‍ ഉമ്മറും ഭാര്യയും പുറത്തേക്ക് ഓടിമാറിയത് കാരണം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ചായക്കട നടത്തിപ്പുകാരായ ഉമ്മറും ഭാര്യയും രാവിലെ കടതുറന്ന് സ്റ്റൗ കത്തിച്ചപ്പോള്‍ തീ ആളിപ്പടരുകയായിരുന്നു. ഉടന്‍ ഭാര്യയുമായി പുറത്തേക്കോടിയതിനാല്‍ ഇരുവരും തലനാരിഴക്ക് രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം മാറ്റിവെച്ച സിലിന്‍ഡര്‍ ചോര്‍ന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വലിയ നാശ നഷ്ടമാണ് ഉമ്മറിന് ഉണ്ടായത്.
തീ ആളിപ്പടര്‍ന്നയുടനെ കടയിലുണ്ടായിരുന്ന രണ്ട് സിലിന്‍ഡറുകളും പൊട്ടിത്തെറിച്ചു. ഫ്രിഡ്ജ്, ഫര്‍ണിച്ചറുകള്‍, പാത്രങ്ങള്‍, വിറകുകള്‍ എന്നിവ കത്തിനശിച്ചു. ഉമ്മറിന്റെ രണ്ട് മൊബൈല്‍ ഫോണുകളും കത്തി നശിച്ചു. കെട്ടിടത്തിനും ചെറിയ കേടുപാടുകളുണ്ട്. പെരിന്തല്‍മണ്ണയില്‍ നിന്ന് അഗ്‌നിരക്ഷാസേനയെത്തിയാണ് തീയണച്ചത്.
പത്താം തരം തുല്യത പരീക്ഷയെ കുടുംബകാര്യമാക്കി മലപ്പുറത്തെ പെണ്ണുങ്ങൾ
പത്താം തരം തുല്യത പരീക്ഷ ഒരു ഹാളിലിരുന്ന് ഒരുമിച്ചെഴുതുകയാണ് മലപ്പുറത്തെ ഒരു വീട്ടിലെ പ്രായം അമ്പതിനോട് അടുക്കുന്ന ആറ് വനിതകൾ. പെരിന്തൽമണ്ണ താഴെക്കാട് കൂരി അഹമ്മദിന്റെ മക്കളും മരുമക്കളുമാണ് പത്ത് കടക്കാൻ ഒരുങ്ങുന്നത്. പത്താം തരം തുല്യത പരീക്ഷയെഴുതുന്നത് സാധാരണമാണ്. എന്നാൽ മലപ്പുറത്ത് ഒരു കുടുംബത്തിലെ നാലു സഹോദരിമാരുൾപ്പെടെ ആറ് പേരാണ് ഇക്കുറി പരീക്ഷയെഴുതുന്നത്. ഇവരുടെ പിതാവും ഇക്കുറി ഏഴാം തരം തുല്യത പരീക്ഷയെഴുതിയിരുന്നു. അതായിരുന്നു ഇവരുടെ പ്രചോദനം. ഉന്നത ബിരുദാനന്തര ബിരുദത്തേക്കാൾ തിളക്കമുണ്ട് ഇവരുടെ പത്താം തരം തുല്യതക്കുള്ള ഈ ശ്രമങ്ങൾക്കും. നാലുസഹോദരങ്ങളും നാത്തൂനും അമ്മായിയും ഉൾപ്പെടെയാണ് ഇവർ നാലുപേർ. കൂടുതൽ വായിക്കാം, വീഡിയോ കാണാം...
Read More : 'റോഷാക്ക്' എന്തൊക്കെ നിഗൂഢതകളാകും ഒളിപ്പിച്ചു വച്ചിരിക്കുന്നത്?, ആകാംക്ഷ വര്‍ദ്ധിപ്പിച്ച് മമ്മൂട്ടി
