ശ്രീലതയുടെ വീട്ടിലെ പാചക വാതക സിലിണ്ടറിനാണ് ചോർച്ചയുണ്ടായത്. ഇവരുടെ ആവശ്യപ്രകാരം ചോർച്ച പരിഹരിക്കാനാണ് റഹ്മത്തലി ഇവിടെ എത്തിയത്
തൃശ്ശൂർ: പാചക വാതക സിലിണ്ടറിലെ ചോർച്ച നന്നാക്കുന്നതിനിടെ അപകടം. തീപിടുത്തത്തിൽ സ്ത്രീകളടക്കം ആറ് പേർക്ക് പൊള്ളലേറ്റു. തൃശ്ശൂർ വാടാനപ്പള്ളി ബീച്ച് ചാപ്പക്കടവിലാണ് അപകടം നടന്നത്. മഹേഷ്, മനീഷ്, ശ്രീലത, വള്ളിയമ്മ, പള്ളി തൊട്ടുങ്ങൽ റെഹ്മത്തലി എന്നിവർ അടക്കം ആറ് പേർക്കാണ് പരിക്കേറ്റത്. അഞ്ച് പേരെ തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീലതയുടെ വീട്ടിലെ പാചക വാതക സിലിണ്ടറിനാണ് ചോർച്ചയുണ്ടായത്. ഇവരുടെ ആവശ്യപ്രകാരം ചോർച്ച പരിഹരിക്കാനാണ് റഹ്മത്തലി ഇവിടെ എത്തിയത്. എന്നാൽ ഇതിനിടെ തീ ആളിപ്പടർന്നു. റഹ്മത്തലിക്കും ഇദ്ദേഹത്തിന് അടുത്ത് നിന്നിരുന്ന ആറ് പേർക്കും പൊള്ളലേൽക്കുകയായിരുന്നു. കൈക്കും വയറ്റിലുമാണ് പൊള്ളലേറ്റത് എന്നാണ് വിവരം. ഇവരുടെ ആരോഗ്യനില സംബന്ധിച്ച വ്യക്തമായ വിവരം ലഭ്യമായിട്ടില്ല.
