'കൊച്ചി മെട്രോയുടെ നിറങ്ങളില്‍ ആറ് ദിവസം കൊണ്ടാണ് പീറ്റര്‍ ഗ്രാഫിറ്റി ഒരുക്കിയത്. ജര്‍മനിയില്‍ നിന്നും മുംബൈയില്‍ നിന്നും കൊണ്ടുവന്ന ചായങ്ങള്‍ ഉപയോഗിച്ചാണ് ഗ്രാഫിറ്റി.'
കൊച്ചി: ലോക സഞ്ചാരത്തിന്റെ ഭാഗമായി കൊച്ചിയിലേത്തിയ ജര്‍മന്‍ സ്വദേശി പീറ്റര്‍ ക്ലാര്‍ മെട്രോ ജോസ് ജംഗ്ഷനിലെ ഓപ്പണ്‍ എയര്‍ തിയേറ്ററില്‍ ഒരുക്കിയ ഗ്രാഫിറ്റിക്ക് അഭിനന്ദനപ്രവാഹം. കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്റ, കൊച്ചി കോര്‍പറേഷന്‍ മേയര്‍ എം അനില്‍കുമാര്‍ അടക്കമുള്ളവരാണ് പീറ്ററിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. കൊച്ചി മെട്രോയുടെ നിറങ്ങളില്‍ ആറ് ദിവസം കൊണ്ടാണ് പീറ്റര്‍ ഗ്രാഫിറ്റി ഒരുക്കിയത്. ജര്‍മനിയില്‍ നിന്നും മുംബൈയില്‍ നിന്നും കൊണ്ടുവന്ന ചായങ്ങള്‍ ഉപയോഗിച്ചാണ് ഗ്രാഫിറ്റി. കൊച്ചി മെട്രോയുടെ ട്രെയിന്‍, അതിനൊപ്പം പീറ്റര്‍ അംഗമായ ഡിസൈന്‍ കളക്ടീവിന്റെ ചിഹ്നവും. കൊച്ചി ഡിസൈന്‍ വീക്കിന്റെ കളര്‍ കൊച്ചി ക്യാമ്പയിനുമായി കൈകോര്‍ത്താണ് പീറ്ററിന്റെ ഗ്രാഫിറ്റി എന്ന് മെട്രോ അധികൃതര്‍ അറിയിച്ചു.
കൊച്ചി മെട്രോ കുറിപ്പ്: ലോകമെമ്പാടും സഞ്ചരിച്ചു ഗ്രാഫിറ്റി ഒരുക്കുന്ന ജര്‍മന്‍ സ്വദേശി പീറ്റര്‍ ക്ലാര്‍ തന്റെ സഞ്ചാരത്തിന്റെ ഭാഗമായി കൊച്ചിയിലേത്തിയപ്പോഴാണ് കെ എം ആര്‍ എല്ലുമായി ചേര്‍ന്ന് ജോസ് ജംഗ്ഷനിലെ ഓപ്പണ്‍ എയര്‍ തിയേറ്ററില്‍ ഗ്രാഫിറ്റി ഒരുക്കിയത്. ഭിത്തിയില്‍ കൊച്ചി മെട്രോയുടെ നിറങ്ങളില്‍ ആറ് ദിവസം കൊണ്ട് പീറ്റര്‍ ഗ്രാഫിറ്റി ഒരുക്കി. ജര്‍മനിയില്‍ നിന്നും മുംബൈയില്‍ നിന്നും കൊണ്ടുവന്ന ചായങ്ങള്‍ ഉപയോഗിച്ചാണ് ഗ്രാഫിറ്റി. കൊച്ചി മെട്രോയുടെ ട്രെയിന്‍ ...അതിനൊപ്പം പീറ്റര്‍ അംഗമായ ഡിസൈന്‍ കളക്ടീവിന്റെ ചിഹ്നവും. കൊച്ചി മെട്രോ ഇഷ്ടപ്പെട്ടുവെന്നും തിരികെ പോകുന്നതിന് മുന്‍പായി വാട്ടര്‍ മെട്രോ ടെര്മിനലിലും ഗ്രാഫിറ്റി ഒരുക്കാന്‍ ശ്രമിക്കുമെന്നും പീറ്റര്‍ പറഞ്ഞു. കൊച്ചി ഡിസൈന്‍ വീക്കിന്റെ കളര്‍ കൊച്ചി ക്യാമ്പെയിനുമായി കൈകോര്‍ത്താണ് പീറ്ററിന്റെ ഗ്രാഫിറ്റ് വര്‍ക്ക്.
ആദ്യമായാണ് കേരളത്തില്‍ ഗ്രാഫിറ്റി ചെയ്യുന്നതെന്നും തന്റെ കലയ്ക്ക് മികച്ച സ്വീകരണമാണ് ഇവിടെ ലഭിക്കുന്നതിനും പീറ്റര്‍ പറയുന്നു. ജര്‍മനിയില്‍ കിച്ചന്‍ മാനേജര്‍ ആയി ജോലി ചെയ്യുന്ന പീറ്റര്‍ അവിടെ ശീതകാലമാകുമ്പോഴാണ് തന്റെ കലയുടെ പ്രചരണാര്‍ത്ഥം വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ആകര്‍ഷകമായ ഗ്രാഫിറ്റി ഒരുക്കിയ പീറ്ററിനെ കെ എം ആര്‍ എല്‍ മാനേജിങ് ഡയറക്ടര്‍ ശ്രീ. ലോക്‌നാഥ് ബെഹ്റ അഭിനന്ദിച്ചു. പീറ്ററിനെ അഭിനന്ദിക്കാന്‍ ആദരണീയനായ കൊച്ചി കോര്‍പറേഷന്‍ മേയര്‍ അഡ്വക്കേറ്റ് ശ്രീ. എം അനില്‍കുമാറും എത്തി. പൊതുജനങ്ങള്‍ക്ക് ഒത്തുകൂടുവാനും പരിപാടികള്‍ സംഘടിപ്പിക്കുവാനും കൊച്ചി മെട്രോ ഒരുക്കിയ ഓപ്പണ്‍ എയര്‍ തിയേറ്റര്‍ കൂടുതല്‍ മനോഹരമാക്കാന്‍ സഹായിച്ച പീറ്ററിന് കൊച്ചി മെട്രോ ജനറല്‍ മാനേജര്‍ ശ്രീ ജോ പോള്‍ നന്ദി അറിയിച്ചു. കൊച്ചി ഡിസൈന്‍ വീക്കുമായി ചേര്‍ന്ന് കൊച്ചിയിലെ വിവിധയിടങ്ങള്‍ നിറമുള്ളതാക്കാന്‍ ഒരുങ്ങുന്ന പീറ്ററിന്റെ യാത്ര ഇനി നേപ്പാളിലേക്കാണ്.
അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

