യുവതി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ നൗഷിക്ക് നാട് വിട്ടു. ഇതോടെ ഇയാളുടെ ബന്ധുക്കൾ യുവതിയെ ഗർഭഛിദ്രത്തിന് വിധേയമാക്കുകയായിരുന്നു.

കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവിനെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തു. നാദാപുരം വരിക്കോളിയിൽ ആണ് യുവാവ് പെണ്‍കുട്ടിയെ പറഞ്ഞ് പറ്റിച്ച് പീഡിപ്പിച്ചത്. സംഭവത്തില്‍ ഗര്‍ഭഛിദ്രം നടത്തിയതിന് ബന്ധുക്കള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

നാദാപുരം സ്വദേശിയായ നൗഷിക്കിനും ബന്ധുക്കൾക്കുമെതിരെ കേസെടുത്തത്. യുവതി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ നൗഷിക്ക് നാട് വിട്ടു. ഇതോടെ ഇയാളുടെ ബന്ധുക്കൾ യുവതിയെ ഗർഭഛിദ്രത്തിന് വിധേയമാക്കുകയായിരുന്നു. പ്രതിയെ നാട്ടിലെത്തിച്ച് നിയമ നടപടി സ്വീകരിക്കുമെന്ന് നാദാപുരം പൊലീസ് അറിയിച്ചു.