ഡിസംബർ ഒന്നാം തിയതി മുതലാണ് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഹാമിദ് വീട്ടിലെത്തി ബൈക്കില്‍ കൊണ്ടുപോവുകയായിരുന്നു. ഇവര്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യം ചെയ്ത് കൊടുത്തത് സുഹൃത്തുക്കളായ നാലുപേര്‍ ചേര്‍ന്നായിരുന്നു

കോഴിക്കോട്: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം പതിനഞ്ചുകാരിയെ തട്ടികൊണ്ടുപോയ കേസില്‍ അഞ്ച് പേര്‍ അറസ്റ്റിൽ. നല്ലളം സ്വദേശി ഹാമിദ് (21), സുഹൃത്തുക്കളായ ഫാരിസ്(21), അബ്ദുല്‍ ഹഫീഫ്(20), ഒതയമംഗലം വിഷ്ണു(22), പള്ളിപ്പറമ്പില്‍ അഫ്താബ് റഹ്മാന്‍(20), എന്നിവരെയാണ് താമരശേരി എസ്‌ഐ എ സായൂജ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

ഡിസംബർ ഒന്നാം തിയതി മുതലാണ് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഹാമിദ് വീട്ടിലെത്തി ബൈക്കില്‍ കൊണ്ടുപോവുകയായിരുന്നു. ഇവര്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യം ചെയ്ത് കൊടുത്തത് സുഹൃത്തുക്കളായ നാലുപേര്‍ ചേര്‍ന്നായിരുന്നു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, സ്ത്രിത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.