2032 ഗ്രാം സ്വര്‍ണവും 6,69,000 രൂപയുടെ യുഎഇ ദിര്‍ഹവും കസ്റ്റംസ് പിടികൂടി

കണ്ണൂർ : കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണവും വിദേശ കറന്‍സിയും പിടികൂടി. ഒരു കോടി 13 ലക്ഷം വരുന്ന 2032 ഗ്രാം സ്വര്‍ണവുമായി രണ്ടു പേര്‍ പിടിയിലായി. തൃശൂര്‍ സ്വദേശി യൂസഫില്‍ നിന്ന് 978 ഗ്രാം സ്വർണ്ണവും കോഴിക്കോട് സ്വദേശി റഹീസില്‍ നിന്ന് 1054 ഗ്രാം സ്വര്‍ണവുമാണ് കണ്ടെടുത്തത്. ഷാര്‍ജയിലേക്ക് പോകാനെത്തിയ സാദലി അബ്ദുള്‍ റഹ്മമാനിൽ നിന്ന് 6,69,000 രൂപയുടെ യുഎഇ ദിര്‍ഹവും കസ്റ്റംസ് പിടികൂടി. 

Read More : ആരാണ് വിജയ് പിള്ള? മുഖ്യമന്ത്രിക്ക് മാത്രമല്ല പാർട്ടിക്കും പങ്ക്, എംവി ഗോവിന്ദൻ മറുപടി പറയണമെന്ന് സുരേന്ദ്രൻ