ചെന്നിത്തല കല്ലൂംമൂട് ജംഗ്‌നില്‍ വച്ച് ബസ്സില്‍ യാത്ര ചെയ്യുന്ന വീട്ടമ്മയുടെ മാല പൊട്ടിച്ചെടുക്കുന്നത് യാത്രക്കാരാണ് കണ്ടത്. 

മാന്നാര്‍: ബസ് യാത്രക്കിടെ വീട്ടമ്മയുടെ മാല പോട്ടിച്ച തമിഴ്‍നാട് സ്വദേശി അസ്റ്റില്‍. തമിഴ്‌നാട് തിരുന്നല്‍വേലി തൂത്തുക്കുടി അണ്ണാനഗര്‍ 13-ാം നമ്പര്‍ വീട്ടില്‍ കല്യാണി(38)യാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ചെന്നിത്തല കല്ലൂംമൂട് ജംഗ്‌നില്‍ വച്ച് ബസ്സില്‍ യാത്ര ചെയ്യുന്ന വീട്ടമ്മയുടെ മാല പൊട്ടിച്ചെടുക്കുന്നത് യാത്രക്കാരാണ് കണ്ടത്. 

എണ്ണയ്ക്കാട് കുഴിവേലില്‍ പുത്തന്‍ വീട്ടില്‍ രാഘവന്റെ ഭാര്യ സരസമ്മയുടെ രണ്ടര പവന്‍ വരുന്ന മാലയാണ് ഇവര്‍ പൊട്ടിച്ചെടുത്തത്. ബസിലെ യാത്രക്കാര്‍ ഇവരെ തടഞ്ഞ് വച്ച മാന്നാര്‍ പൊലീസില്‍ എല്പിക്കുകയായിരുന്നു. പൊട്ടിച്ച മാല ഇവരുടെ പക്കല്‍ നിന്നും പൊലീസ് കണ്ടെടുത്തു. കോടതില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.

തിരക്കുള്ള ബസുകളില്‍ യാത്ര ചെയ്ത് മാലയും പണവും അപഹരിക്കുന്ന തമിഴ്‌നാട് മോഷണ സംഘത്തിലെ കണ്ണികളാണ് ഇവരെന്നും കൂടുതല്‍ പേര്‍ ഇത്തരത്തില്‍ തമ്പടിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇവര്‍ ഇത്തരത്തില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.