ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം വേങ്ങര സ്വദേശി ഷംസുദ്ദീനാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്.

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ പൊലീസ് വീണ്ടും സ്വർണ്ണം പിടികൂടി. ജിദ്ദയിൽ നിന്ന് എത്തിയ മലപ്പുറം വേങ്ങര സ്വദേശി ഷംസുദ്ദീന്‍റെ കൈയ്യിൽ നിന്നാണ് 1. 059 കിലോ സ്വ‍ർണം പിടികൂടിയത്. 59 ലക്ഷം രൂപ വിലവരും. മിശ്രിത രൂപത്തിൽ ക്യാപ്സൂളുകളിലാക്കി ശരീരത്തിനകത്ത് ഒളിച്ചുകടത്താനാണ് ഷംസുദ്ദീൻ ശ്രമിച്ചത്. കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയ ശേഷമാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഈ മാസം ഇത് രണ്ടാം തവണയാണ് പൊലീസ് സ്വർണ്ണം പിടികൂടുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred