Asianet News MalayalamAsianet News Malayalam

സോക്സിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; നെടുമ്പാശ്ശേരിയിൽ യാത്രക്കാരൻ പിടിയിൽ

കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അറിവോടെയാണോ സ്വർണം പുറത്തു കടത്തിയതെന്നറിയാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.

gold seized in nedumbassery airport
Author
Kochi, First Published Sep 21, 2019, 12:26 PM IST

കൊച്ചി: കസ്റ്റംസിനെ വെട്ടിച്ച് യാത്രക്കാരൻ കടത്തിയ സ്വർണം നെടുമ്പാശ്ശേരിയിൽ സിഐഎസ്എഫുകാർ പിടിച്ചെടുത്തു. ദുബായിൽ നിന്നും വന്ന തിരിച്ചിറപ്പിള്ളി സ്വദേശിയിൽ നിന്നുമാണ് 208 ഗ്രാം സ്വർണം പിടിച്ചെടുത്തത്. കാലിൽ ധരിച്ചിരുന്ന സോക്സിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.

നെടുമ്പാശ്ശേരിയിൽ നിന്നും ചെന്നൈ വിമാനത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് യാത്രക്കാരൻ പിടിയിലായത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അറിവോടെയാണോ സ്വർണം പുറത്തു കടത്തിയതെന്നറിയാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.
 

Follow Us:
Download App:
  • android
  • ios