ദുബൈയില്‍ നിന്ന് ഐ എക്സ് 434 നമ്പര്‍ വിമാനത്തിലാണ് നിഷാദ് സ്വര്‍ണ്ണം കൊണ്ടുവന്നത്. 

കൊച്ചി: നെടുമ്പാശേരിയിൽ വീണ്ടും സ്വർണ്ണം പിടികൂടി. 400 ഗ്രാം സ്വർണ്ണവുമായി തൃശ്ശൂര്‍ സ്വദേശി നിഷാദ് ആണ് കസ്റ്റംസിന്‍റെ പിടിയിലായത്. ബെല്‍റ്റില്‍ ഒളിപ്പിച്ചാണ് നിഷാദ് സ്വര്‍ണം കൊണ്ടുവന്നത്. വിപണിയില്‍ 20 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണ് ഇത്. ദുബൈയില്‍ നിന്ന് ഐ എക്സ് 434 നമ്പര്‍ വിമാനത്തിലാണ് നിഷാദ് സ്വര്‍ണ്ണം കൊണ്ടുവന്നത്.