തൃശൂര്‍ ഒല്ലൂരിനടുത്ത് കുരിയച്ചിറയില്‍ യുവാവിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്

തൃശൂര്‍: കുപ്രസിദ്ധ ഗുണ്ടാതലവന്‍ കടവി രഞ്ജിത്ത് അറസ്റ്റില്‍. തൃശൂര്‍ ഒല്ലൂരിനടുത്ത് കുരിയച്ചിറയില്‍ യുവാവിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അക്രമ സംഘത്തിലെ പ്രധാന സൂത്രധാരനായിരുന്നു രഞ്ജിത്ത്. 

കഴിഞ്ഞമാസം 30 നാണ് കുരിയച്ചിറ വെയര്‍ഹൗസിന് സമീപം വച്ച് കുരിയച്ചിറ പറളിക്കാടന്‍ വീട്ടില്‍ കിരണിനെ ബോംബെറിഞ്ഞു വധിക്കാന്‍ ശ്രമിച്ചത്. ഈ കേസിലെ ഒമ്പതുപേരെ കഴിഞ്ഞ ദിവസങ്ങളിലായി ഒല്ലൂര്‍ പൊലീസ് പിടികൂടിയിരുന്നു. 

ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി വധശ്രമം അടക്കം വിവിധ കേസുകളിലെ പ്രതിയായ കടവി രഞ്ജിത്തിനെ മാറ്റാമ്പുറത്തുനിന്നാണ് ഒല്ലൂര്‍ എസ് ഐ എസ് സിനോജ്, വിയ്യൂര്‍ എസ് ഐ ശ്രീജിത്ത് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.