Asianet News MalayalamAsianet News Malayalam

പാളയം ബസ്സ് സ്റ്റാന്റ് മണിക്കൂറുകൾ മുൾമുനയിൽ, ജനം വലഞ്ഞു; ഒടുവിൽ അഴിഞ്ഞാടിയ മയക്കുമരുന്ന് ഗുണ്ടാ സംഘം പിടിയിൽ

തുടർന്ന് സ്ഥലത്ത് കൂടുതൽ പൊലീസ് എത്തി ബലപ്രയോഗത്തിലുടെയാണ് ഇവരെ കീഴ്പ്പെടുത്തിയത്. പ്രതികളെ റിമാൻഡ് ചെയ്തു.

Goons create panic situation in Kozhikode Palayam market prm
Author
First Published Nov 19, 2023, 9:11 AM IST

കോഴിക്കോട്: പാളയം ബസ്സ് സ്റ്റാൻന്റിൽ പൊലീസിനെയും പൊതുജനത്തെയും മുൾമുന‌യിൽ നിർത്തി മണിക്കൂറുകളോളം അഴിഞ്ഞാടിയ ഗുണ്ടാസംഘത്തെ എസ്ഐ ജഗമോഹൻ ദത്തൻ്റ നേതൃത്വത്തിലുള്ള കമ്പബ പൊലീസും സിറ്റി ക്രൈം സക്വാഡും അതിസാഹസികമായി കീഴ്പ്പെടുത്തി. നിരവധി മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട ജിതിൻ റോസാരിയോ (29) നിരവധി അടിപിടി കേസിലെ പ്രതിയും കാപ്പയും ചുമത്തിയ അക്ഷയ് (27) ചെറുകുളത്തൂർ എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്.  

പാളയം മാർക്കറ്റിൽ ഗുണ്ടാസംഘങ്ങളും മയക്കുമരുന്ന് സംഘങ്ങളും രാത്രികാലങ്ങളിൽ തമ്പടിക്കുന്നുവെന്ന് ഡെപ്യൂട്ടി കമ്മീഷണർ കെ.ഇ. ബൈജുവിൻ്റെ നിർദ്ദേശപ്രകാരം കമ്പബ എസ് ഐ പാളയത്ത് എത്തി നിരീക്ഷിക്കുന്നതിനിടെ അക്രമകാരികളായ പ്രതികൾ എസ്.ഐക്കെതിരെയും കൂടയുള്ള പൊലീസുകാരോടും ആകോശിച്ച് തെറി വിളിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു.

തുടർന്ന് സ്ഥലത്ത് കൂടുതൽ പൊലീസ് എത്തി ബലപ്രയോഗത്തിലുടെയാണ് ഇവരെ കീഴ്പ്പെടുത്തിയത്. പ്രതികളെ റിമാൻഡ് ചെയ്തു.

Follow Us:
Download App:
  • android
  • ios