തിരുവനന്തപുരം: ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധ സമരം. നാളെ വെള്ളിയാഴ്ച (20-09-2019) കെജിഎംഒഎയുടെ നേതൃത്വത്തിൽ ഡോക്ടർമാർ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും. പളളിക്കൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ വനിതാഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചാണ് സമരം. 

ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഇന്ന് ഒപി ഉണ്ടായിരിക്കില്ല. കാഷ്വാലിറ്റി വിഭാഗം മാത്രമേ പ്രവർത്തിക്കുകയുളളൂ. ഐഎംഎയുടെ നേതൃത്വത്തിൽ 2 മണിക്കൂർ ഒപി ബഹിഷ്കരിക്കുന്നതിനാൽ സ്വകാര്യ ആശുപത്രികളേയും സമരം ബാധിക്കും.

2 ദിവസം മുൻപും സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ ഒരു മണിക്കൂർ ഒ പി ബഹിഷ്കരിച്ച് പ്രതിഷേധിച്ചിരുന്നു. പള്ളിക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടറെ കൈയേറ്റം ചെയ്തവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ചായിരുന്നു സൂചന സമരം.