Asianet News MalayalamAsianet News Malayalam

കൊവിഡ് കാല പ്രതിസന്ധിക്കൊപ്പം ദുരിതമായി സര്‍ക്കാര്‍ ആശുപത്രി റോഡും, പരിഹാരം തേടി നാട്ടുകാർ

ഒരു സമയം ഒരു വാഹനത്തിനു മാത്രം കടന്നു പോകാനാവുന്ന ഈ റോഡ് കുണ്ടും കുഴിയുമായ അവസ്ഥയിലാണുള്ളത്...

Government hospital road in distress with Covid period crisis, locals seeking solution
Author
Idukki, First Published May 25, 2021, 9:46 AM IST

ഇടുക്കി: കൊവിഡ് കാലത്തെ പ്രതിസന്ധിക്കൊപ്പം അത്യന്തം ശോചനീയമായ അവസ്ഥയില്‍ ദേവികുളത്തെ സര്‍ക്കാര്‍ ആശുപത്രി റോഡ്. ഒരു വാഹനത്തിന് മാത്രം കടന്നു പോകാനാവുന്ന റോഡില്‍ ആംബുലന്‍സ് പോലുള്ള വാഹനങ്ങള്‍ കടന്നു പോകുന്ന ഏറെ പണിപ്പെട്ടാണ്. കൊവിഡ് പരിശോധനകളും വാക്‌സിനേഷന്‍ വിതരണവുമെല്ലാം നടക്കുന്നത് ദേവികുളത്തെ ആരോഗ്യകേന്ദ്രത്തില്‍ വച്ചാണ്. 

മൂന്നാറിനേട് ചേര്‍ന്ന് പ്രധാനപ്പെട്ട സര്‍ക്കാര്‍ ആശുപത്രി നിലകൊള്ളുന്നതും ദേവികുളത്താണ്. തോട്ടം മേഖലയിലെ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ ആശ്രയിക്കാനാവുന്നത് ഈ ആരോഗ്യ കേന്ദ്രമാണ്. ഒരു സമയം ഒരു വാഹനത്തിനു മാത്രം കടന്നു പോകാനാവുന്ന ഈ റോഡ് കുണ്ടും കുഴിയുമായ അവസ്ഥയിലാണുള്ളത്. റോഡിനു ഒരു വശത്തായുള്ള ഡ്രെയിനേജിന് താഴ്ചയുള്ളതിനാല്‍ കാല്‍നടക്കാര്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ഈ റോഡ് അപകടസാധ്യതയാണ്. 

ഈ റോഡിന് ഇരുവശങ്ങളില്‍ നിരവധി താമസക്കാരുമുണ്ട്. ഇവര്‍ക്കും ഈ റോഡിലൂടെയുള്ള യാത്ര ദുഷ്‌കരമാണ്. കെവിഡിന്റെ പ്രതിസന്ധിഘട്ടത്തില്‍ കൊവിഡ് പരിശോധനകളും വാക്‌സിനേഷന്‍ വിതരണവുമെല്ലാം നടക്കുന്നത് ദേവികുളത്തെ ആരോഗ്യകേന്ദ്രത്തില്‍ വച്ചാണ്. കൊവിഡ് തീവവ്രമായി പടരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരു ദിവസം നിരവധി തവണയാണ് ഈറോഡിലൂടെ യാത്ര ചെയ്യേണ്ടത്. എത്രയും വേഗം അധികൃതർ നടപടികള്‍ സ്വീകരിച്ച് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തണമെന്ന് നാട്ടുകാർ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios