തിരുവനന്തപുരം: കരവാരം ഗ്രാമപഞ്ചായത്തിൽ ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച കേന്ദ്രീകൃത വനവത്കരണ പരിപാടിയായ പച്ചത്തുരുത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച  ഹരിതകേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ടിഎൻ സീമ നിർവഹിക്കും. ആറ്റിങ്ങൽ നിയോജകമണ്ഡലത്തിലെ ആദ്യ തരിശ് രഹിത പഞ്ചായത്തായി കരവാരം പഞ്ചായത്തിനെ ബി. സത്യൻ എംഎൽഎ പ്രഖ്യാപിക്കും.

വൈകിട്ട് നാലിന് കരവാരം വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐഎസ് ദീപ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം എസ്. ഷാജഹാൻ ഹരിതസമൃദ്ധി പ്രഖ്യാപനം നടത്തും. ഹരിതകേരളം മിഷൻ ടെക്ക്നിക്കൽ ഓഫീസർ വിവി ഹരിപ്രിയ പച്ചത്തുരുത്ത് അവതരണം നടത്തും. കരവാരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുരേഷ്‌കുമാർ, ബ്ലോക്ക്---ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ സംബന്ധിക്കും.