പരിപാടിക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ജസ്റ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
കൊച്ചി: വിവാഹം നടക്കാനിരുന്ന ദിവസം വരൻ മരിച്ചു. തൃപ്പൂണിത്തുറ ചാത്താരി വിളങ്ങാട്ടിൽ ജോണിന്റെ (സെയ്ന്റ് ആന്റണീസ് ഫോട്ടോസ്റ്റാറ്റ്, കിഴക്കേക്കോട്ട) മകൻ ജസ്റ്റിൻ വി ജോൺ (32) ആണ് മരണപ്പെട്ടത്. ഇന്നലെ തൃപ്പൂണിത്തുറ സെയ്ന്റ് മേരീസ് ഫൊറോന പള്ളിയിൽ വിവാഹം നടക്കാനിരിക്കെയായിരുന്നു മരണം. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം വിവാഹത്തിന് മുന്നോടിയായ അത്താഴമൂട്ട് ചടങ്ങ് നടത്തിയിരുന്നു. പരിപാടിക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ജസ്റ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. ജസ്റ്റിൻ ആശുപത്രിയിലായതോടെ വിവാഹം മറ്റൊരു ദിവസത്തേക്ക് മാറ്റിയിരുന്നു. ജസ്റ്റിൻ നേരത്തെ കരൾ രോഗത്തിന് ചികിത്സ തേടിയിരുന്നതായാണ് വിവരം. മാതാവ്: എൽസമ്മ. സഹോദരി: ജിനു മരിയ (ഓസ്ട്രേലിയ). സംസ്കാരം നാളെ 3 മണിക്ക് തൃപ്പൂണിത്തുറ സെയ്ൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും.
