Asianet News MalayalamAsianet News Malayalam

വിദേശത്ത് നിന്ന് ജിബിനെത്തിയിട്ട് ഒരാഴ്ച, ജീവനൊടുക്കിയത് വിവാഹത്തിന് തൊട്ടുമുമ്പ്, നടുങ്ങി കുടുംബം; അന്വേഷണം

രാവിലെ കല്യാണത്തിന് ഒരുങ്ങാൻ തയ്യാറെടുത്ത ജിബിൻ ശുചിമുറിയില്‍ നിന്ന് ഏറെ നേരമായിട്ടും പുറത്ത് വന്നില്ല.  വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൈ ഞരമ്പ് മുറിച്ചായിരുന്നു ആത്മഹത്യ. കഴുത്തിൽ കയറിട്ടു കുരുക്കിയിട്ടുമുണ്ടായിരുന്നു. 

Groom found dead in bathroom hours before wedding in Malappuram Police starts investigation
Author
First Published Aug 29, 2024, 9:11 AM IST | Last Updated Aug 29, 2024, 9:11 AM IST

മലപ്പുറം: വിവാഹത്തിന് തൊട്ടുമുമ്പ് നവ വരൻ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം. ഇന്നലെയാണ് വിവാഹ ചടങ്ങുകൾക്ക് തൊട്ടുമുമ്പ്   മലപ്പുറം കരിപ്പൂരിൽ കമ്മിണിപ്പറമ്പ് സ്വദേശി ജിബിൻ ആത്മഹത്യ ചെയ്തത്. രാവിലെ വീട്ടിലെ ശുചി മുറിയിലാണ് കൈ ഞെരമ്പ് മുറിച്ച് മരിച്ച നിലയിൽ ജിബിനെ കണ്ടെത്തിയത്.  ജിബിന്‍റെ ഫോണിലെ കാളുകൾ അടക്കം പൊലീസ് പരിശോധിച്ചുവരികയാണ്.

ഇന്നലെ രാവിലെ 9.45നും 10.45നും ഇടയിലുള്ള മുഹൂർത്തത്തിലായിരുന്നു ജിബിനും കോഴിക്കോട് ചെറുവണ്ണൂർ സ്വദേശിനിയും തമ്മിലും വിവാഹം നിശ്ചയിച്ചിരുന്നത്. രാവിലെ കല്യാണത്തിന് ഒരുങ്ങാൻ തയ്യാറെടുത്ത ജിബിൻ ശുചിമുറിയില്‍ നിന്ന് ഏറെ നേരമായിട്ടും പുറത്ത് വന്നില്ല. തുടർന്ന് വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ് ജിബിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈ ഞരമ്പ് മുറിച്ചായിരുന്നു ആത്മഹത്യ. കഴുത്തിൽ കയറിട്ടു കുരുക്കിയിട്ടുമുണ്ടായിരുന്നു. 

വിദേശത്തായിരുന്ന ജിബിൻ ഒരാഴ്ച മുൻപാണ് വിവാഹത്തിനായി നാട്ടിൽ വന്നത്. ജിബിന്റെ പെരുമാറ്റത്തിൽ യാതൊരു അസ്വഭാവികതയും വീട്ടുകാർക്കോ ബന്ധുക്കൾക്കോ കൂട്ടുകാർക്കോ തോന്നിയില്ല. വിവാഹ ദിവസം രാവിലെയും ജിബിൻ സന്തോഷവാനായിരുന്നു. ആത്മഹത്യയുടെ കാരണം എന്തെന്ന് അടുത്ത സുഹൃത്തുക്കള്‍ക്കടക്കം ആർക്കും അറിയില്ല. വീട്ടുകാര്‍ക്കു പുറമേ ബന്ധക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ വീട്ടിലുണ്ടായിരുന്ന സമയത്താണ് ജിബിൻ ജീവനൊടുക്കിയത്.

സംഭവത്തിൽ കരിപ്പൂര്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം തുടങ്ങി. ജിബിന്‍റെ ഫോണിലെ കാളുകൾ അടക്കം പരിശോധിച്ചുവരികയാണ്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. 

Read More : കൊല്ലത്ത് കരാട്ടെ പരിശീലനത്തിനെത്തിയ 13കാരിയെ പരിശീലകൻ പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി ദൃശ്യം പകർത്തി, അറസ്റ്റ്

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 
 

Latest Videos
Follow Us:
Download App:
  • android
  • ios