Asianet News MalayalamAsianet News Malayalam

ഹരിപ്പാട് മരത്തിൽ നിന്ന് വീണ് അതിഥി തൊഴിലാളി മരിച്ചു

മരം വെട്ടുന്നതിനിടയിൽ കാലുതെറ്റി വീണ് അതിഥി തൊഴിലാളി മരിച്ചു.

guest worker fell from the tree and died haripad
Author
Haripad, First Published Aug 22, 2020, 8:48 PM IST

ഹരിപ്പാട്: മരം വെട്ടുന്നതിനിടയിൽ കാലുതെറ്റി വീണ് അതിഥി തൊഴിലാളി മരിച്ചു. പശ്ചിമബംഗാൾ മാൾഡ സ്വദേശിയായ ഷെയ്ഖ് നൂറുൽ(28) ആണ് മരിച്ചത്.  പള്ളിപ്പാട്  വെച്ചാണ് അപകടമുണ്ടായത്. ഉടൻതന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ചിങ്ങോലിയിലാണ് ഇയാൾ താമസിച്ചിരുന്നത്.  മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എംബാം ചെയ്യുന്നതിനായി മൃതദേഹം  കോട്ടയത്തേക്ക് കൊണ്ടുപോകും. തുടർന്ന് വിമാനമാർഗം കൊൽക്കത്തയിൽ എത്തിക്കും.

Read more at: കാസർകോട്ട് തോണി മറിഞ്ഞ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി...

 

Follow Us:
Download App:
  • android
  • ios