അഗ്നിരക്ഷാ സേന സ്ഥലത്തെത്തി ഇവരെ പുറത്തെത്തിക്കുയും തീ അണയ്ക്കുകയുമായിരുന്നു. ശ്വാസ തടസ്സം നേരിട്ട ഏതാനും പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി.

കോഴിക്കോട്: രാമനാട്ടുകര ബസ് സ്റ്റാന്റിന് സമീപത്തുള്ള കെട്ടിടത്തില്‍ തീപ്പിടിത്തം. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെയാണ് മൂന്ന് നിലയുള്ള വാണിജ്യ കെട്ടിടത്തിന്റെ സ്‌റ്റോര്‍ റൂമില്‍ തീപ്പിടിത്തമുണ്ടായത്. അപകടത്തെത തുടര്‍ന്ന് കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ ജോലി ചെയ്യുകയായിരുന്ന അതിഥി തൊഴിലാളികള്‍ പുറത്തിറങ്ങാനാകാതെ കുടിങ്ങി. തുടര്‍ന്ന് മീഞ്ചന്ത അഗ്നിരക്ഷാ സേന സ്ഥലത്തെത്തി ഇവരെ പുറത്തെത്തിക്കുയും തീ അണയ്ക്കുകയുമായിരുന്നു. ശ്വാസ തടസ്സം നേരിട്ട ഏതാനും പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. കെട്ടിടത്തിന്റെ പുറകിലുള്ള സ്റ്റോര്‍ റൂമിലാണ് തീപ്പിടിത്തമുണ്ടായത്. ഇവിടെയുണ്ടായിരുന്ന സാധനസാമഗ്രികള്‍ കത്തിനശിച്ചു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.