വനാതിർത്തിയിലെ കൃഷിയിടത്തിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു ഇവ കിട്ടിയത്. പേരാവൂർ എക്സൈസ് നടത്തിയ പരിശോധയിലാണ് തോക്കുകൾ കണ്ടെടുത്തത്.

കണ്ണൂർ: കണ്ണൂർ കേളകത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ രണ്ട് നാടൻ തോക്കും, എട്ട് തിരകളും പിടികൂടി. വനാതിർത്തിയിലെ കൃഷിയിടത്തിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു ഇവ കിട്ടിയത്. പേരാവൂർ എക്സൈസ് നടത്തിയ പരിശോധയിലാണ് തോക്കുകൾ കണ്ടെടുത്തത്. ഓണം സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായാണ് എക്സൈസ് പരിശോധന നടത്തിയത്. തോക്കുകളും തിരകളും കേളകം പൊലീസിന് കൈമാറി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona