ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് ചാവക്കാട് താലൂക്കിൽ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് തൃശൂര്‍ ജില്ലാ കളക്ടര്‍. എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്

തൃശൂര്‍: ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് തൃശൂര്‍ ജില്ലാ കളക്ടര്‍. ഗുരുവായൂര്‍ ഉള്‍പ്പെടുന്ന ചാവക്കാട് താലൂക്കിലാണ് നാളെ (11-12-24) ജില്ലാ കളക്ടര്‍ പ്രദേശിക അവധി പ്രഖ്യാപിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചാവക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച ഉത്തരവും കളക്ടര്‍ പുറത്തിറക്കി. അവധിയുണ്ടെങ്കിലും മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്കും കേന്ദ്ര-സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ നിയമന പരീക്ഷകൾക്കും ഉത്തരവ് ബാധകമല്ല.

'ഓരോ പ്രാവശ്യവും ഗുഹ നൂഴുമ്പോഴും ഓരോ ജന്മത്തെ പാപം നശിക്കുന്നു'; പുനർജനി നൂഴൽ ബുധനാഴ്ച

ഇനി അറസ്റ്റിൽ തീരില്ല, ബാങ്ക് അക്കൗണ്ടിലും പിടിവീഴും; എംഡിഎംഎ ഇടപാടുകാരന്‍റെ അക്കൗണ്ട് മരവിപ്പിച്ച് പൊലീസ്

YouTube video player