ഏപ്രിൽ ഒൻപതിന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഗുരൂവായൂർ ദേവസ്വം കോൺഫറൻസ് ഹാളിൽ ദേവസ്വം കമ്മീഷണർ കേസ് നൽകിയ സംഘടനയുടെ പ്രതിനിധികളുടെ വാദം കേൾക്കും
തിരുവനന്തപുരം; ഗുരുവായൂർ ക്ഷേത്രത്തിലെ ഥാർ ലേലത്തിനെതിരെ പരാതി നൽകിയവരുടെ വാദം ഏപ്രിൽ ഒൻപതിന് കേരള ഹൈക്കോടതി കേൾക്കും. ഹിന്ദു സേവാ സംഘം ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിലാണിത്. ലേലവുമായി ബന്ധപ്പെട്ടവരുടെ ഹിയറിംഗ് നടത്താൻ ദേവസ്വം കമ്മീഷണർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.
ഏപ്രിൽ ഒൻപതിന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഗുരൂവായൂർ ദേവസ്വം കോൺഫറൻസ് ഹാളിൽ ദേവസ്വം കമ്മീഷണർ കേസ് നൽകിയ സംഘടനയുടെ പ്രതിനിധികളുടെ വാദം കേൾക്കും. ലേലവുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും എതിർ അഭിപ്രായം ഉണ്ടെങ്കിൽ അവരെയും ദേവസ്വം കമ്മീഷണർ നേരിൽ കേൾക്കും.
മേൽ സംഘടന അല്ലാതെ ആർക്കെങ്കിലും ഈ വിഷയത്തിൽ ആക്ഷേപം ഉണ്ടെങ്കിൽ പരാതി അറിയിക്കാവുന്നതാണ്. പരാതി സീൽ ചെയ്ത കവറിൽ രേഖാമൂലം ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ നൽകാം. അല്ലെങ്കിൽ sec.transport@kerala.gov.in എന്ന് ഗതാഗത വകുപ്പ് സെക്രട്ടറിയുടെ ഔദ്യോഗിക ഇമെയിലിലും പരാതിപ്പെടാം. അതുമല്ലെങ്കിൽ ksrtccmd@gmail.com എന്ന കെ എസ് ആർ ടി സി മാനേജിങ് ഡയറക്ടറുടെ ഇ-മെയിൽ വിലാസത്തിലും പരാതി നൽകാം. ഏപ്രിൽ ഒൻപതിന് രാവിലെ 11 മണിക്ക് മുൻപായി പരാതി സമർപ്പിക്കാമെന്ന് ദേവസ്വം കമ്മീഷണർ അറിയിച്ചു. ലഭിക്കുന്ന പരാതികളിലും അന്ന് തന്നെ ദേവസ്വം കമ്മീഷണർ ഹിയറിങ് നടത്തുന്നതാണെന്ന് അറിയിച്ചിട്ടുണ്ട്.
