Asianet News MalayalamAsianet News Malayalam

ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പൻ വലിയ മാധവൻകുട്ടി ചരിഞ്ഞു

ഇതോടെ ദേവസ്വത്തിലെ ആനകളുടെ എണ്ണം 44 ആയി.  ഒരു പാപ്പാനെ മാത്രം അനുസരിക്കുന്ന ഗണത്തിലുള്ള കൊമ്പൻ ആയിരുന്നു മാധവൻകുട്ടി.

guruvayur valiya madhavankutty elephant dies
Author
Thrissur, First Published Jul 3, 2021, 9:20 AM IST

തൃശ്ശൂര്‍: ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പൻ വലിയ മാധവൻകുട്ടി ചരിഞ്ഞു. പുലർച്ചെ നാലരയ്ക്കായിരുന്നു ചരിഞ്ഞത്.58 വയസായിരുന്നു. ഇന്നലെ മുതൽ ആനയ്ക്ക് ചെറിയ അസ്വസ്ഥതകൾ ഉണ്ടായിരുന്നു. ഇതോടെ ദേവസ്വത്തിലെ ആനകളുടെ എണ്ണം 44 ആയി.  ഒരു പാപ്പാനെ മാത്രം അനുസരിക്കുന്ന ഗണത്തിലുള്ള കൊമ്പൻ ആയിരുന്നു മാധവൻകുട്ടി. ഉത്സവ എഴുന്നെള്ളിപ്പുകൾ ഒന്നും ഇല്ലാത്തതിനാൽ ആനകൾക്ക് നടത്തമാണ് ഏക വ്യായാമം. കഴിഞ്ഞ ദിവസമാണ് ആനകളുടെ സുഖ ചികിത്സ ദേവസ്വത്തിൽ ആരംഭിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios