ബസ് കാത്ത് നിൽക്കുകയായിരുന്ന മാധ്യമപ്രവർത്തകയെ മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യം കാണിച്ച ശേഷം ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.

തിരുവനന്തപുരത്ത് രാത്രിയിൽ മാധ്യമപ്രവ‍ർത്തകയ്ക്ക് നേരെ അതിക്രമം. രാത്രി ഒമ്പത് മണിയോടെ ആറ്റിങ്ങൽ ബസ് സ്റ്റാന്റിലാണ് സംഭവം നടന്നത്. ബസ് കാത്ത് നിൽക്കുകയായിരുന്ന മാധ്യമപ്രവർത്തകയെ മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യം കാണിച്ച ശേഷം ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ യുവതി ബഹലം വയ്ക്കുകയും നാട്ടുകാ‍ർ ഓടിക്കൂടുകയും ചെയ്തു. നാട്ടുകാർ അക്രമിയെ പിടികൂടിയെങ്കിലും ഇയാൾ ഓടി രക്ഷപ്പെട്ടു. പൊലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred