Asianet News MalayalamAsianet News Malayalam

ആനക്കൊട്ടിലിലും ആട്ടിൻകൂട്ടിലും ഇപ്പോള്‍ പൂച്ചകളെക്കൊണ്ടും പുസ്തകപ്രകാശനം; 'മിയോയും കാത്തുവും' പിന്നെ ഹരീഷും

പുസ്തക പ്രകാശനം എന്നും വേറിട്ട രീതിയിൽ നടത്തുന്ന ഹരീഷ് ആനക്കുപ്പായം എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തിയത് ​ഗുരുവായൂർ ആനക്കൊട്ടിലിലായിരുന്നു. അമ്മുവിന്റെ കുഞ്ഞുമാളു എന്ന പുസ്തകം ആട്ടിൻകൂട്ടിലാണ് നടത്തിയത്. 

hareesh new book launching with cats
Author
First Published Dec 5, 2022, 11:20 AM IST

കൊച്ചി: എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശിയും ബാലസാഹിത്യകാരനുമായ ഹരീഷിന്റെ പുസ്തക പ്രകാശനം വേറിട്ടതായി. വ്യത്യസ്തത എന്താണെന്ന് വെച്ചാൽ മിയോയും കാത്തുവും എന്ന രണ്ട് പൂച്ചകളാണ് പുസ്തകം പ്രകാശനം ചെയ്തത്. പൂച്ചകളുടെ ചിത്രമുള്ള പുസ്തകം കയ്യിൽ കൊടുത്തപ്പോൾ പേർഷ്യൻ പൂച്ചകളായ മിയോക്കും കാത്തുവിനും സംശയം. ഇത് തങ്ങളല്ലേ എന്ന്. ചോട്ടുവും മീട്ടുവും എന്ന പുസ്തകത്തിന് ഇവർ മാത്രമല്ല അവകാശികൾ. നാല് കുട്ടിക്കുരുന്നുകൾ  കൂടിയുണ്ട്. ബാലസാഹിത്യകാരനും എറണാകുളം രാമമം​ഗലം ഹൈ സ്കൂൾ അധ്യാപകനുമായ ഹരീഷ് ആർ നമ്പൂതിരിപ്പാട് കുട്ടികൾക്കായി രചിച്ച നാൽപത്തിയൊമ്പതാമത് പുസ്തകമാണ് ചോട്ടുവും മീട്ടുവും. 

25 കഥകളുള്ളതിൽ പ്രധാനപ്പെട്ട കഥ ചോട്ടുവും മീട്ടുവുമാണ്. ആ ചിത്രീകരണം തന്നെ കുട്ടികളെ ആകർഷിക്കുന്ന രീതിയിലാണ്. ഹരീഷ് പറയുന്നു. രണ്ട് വർഷത്തിലേറെയായി കഥ പറയാം കേൾക്കൂ എന്ന പേരിൽ വാട്ട്സ്ആപ്പ്  വഴി പങ്കുവെച്ച കഥകളിൽ നിന്ന് തെരഞ്ഞെടുത്തവായണ് സമാഹാരത്തിലുള്ളത്. പുസ്തക പ്രകാശനം എന്നും വേറിട്ട രീതിയിൽ നടത്തുന്ന ഹരീഷ് ആനക്കുപ്പായം എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തിയത് ​ഗുരുവായൂർ ആനക്കൊട്ടിലിലായിരുന്നു. അമ്മുവിന്റെ കുഞ്ഞുമാളു എന്ന പുസ്തകം ആട്ടിൻകൂട്ടിലാണ് നടത്തിയത്. അമ്പതാം പുസ്തകപ്രകാശം എങ്ങനെ വേറിട്ടതാക്കാമെന്ന ആലോചനയിലാണ് ഇപ്പോൾ ഹരീഷ്. 

കടയില്‍ നിന്നും പണം മോഷ്ടിക്കുന്നത് കൈയോടെ പിടികൂടി, രാത്രി പ്രതികാരം; കടയ്ക്ക് തീയിട്ടു, നാട്ടിലേക്ക് മുങ്ങി

 

 

Follow Us:
Download App:
  • android
  • ios