Asianet News MalayalamAsianet News Malayalam

ബൈക്കും കാറും കൂട്ടിയിടിച്ച് ഒരു മരണം; ഒരാളുടെ നില ഗുരുതരം

ദേശീയ പാതയിൽ ചേപ്പാട് കാഞ്ഞൂർ ക്ഷേത്രത്തിന് തെക്ക് ഭാഗത്ത് വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരിൽ ഒരാൾ മരിച്ചു. പത്തനംതിട്ട വളാംചുഴി  ദേവി ഭവനത്തിൽ രാജന്‍റെ മകൻ ശ്രീരാജ് (38) ആണ് മരിച്ചത്. 

haripad bike and car accident one death
Author
Haripad, First Published Jan 20, 2019, 8:48 PM IST

ഹരിപ്പാട്: ദേശീയ പാതയിൽ ചേപ്പാട് കാഞ്ഞൂർ ക്ഷേത്രത്തിന് തെക്ക് ഭാഗത്ത് വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരിൽ ഒരാൾ മരിച്ചു. പത്തനംതിട്ട വളാംചുഴി  ദേവി ഭവനത്തിൽ രാജന്‍റെ മകൻ ശ്രീരാജ് (38) ആണ് മരിച്ചത്. കൂടെയുയുണ്ടായിരുന്ന രതീഷ് ( 30 ) നെ ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന്  വൈകുന്നേരം 4 - 15 നായിരുന്നു അപകടം. കായംകുളത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന മാരുതി ഓമിനി വാനില്‍ ഹരിപ്പാട് നിന്ന് കായംകുളം ഭാഗത്തേക്ക് പോയ ബൈക്ക് ഇടിച്ചായിരുന്നു അപകടം. അഗ്നിശമന സേനയെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. കരീലകുളങ്ങര പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ.

Follow Us:
Download App:
  • android
  • ios