അപകട സമയത്ത് റോഡരികില്‍ ആളുകള്‍ കുറവായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.

ഹരിപ്പാട്: നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട വാഹനങ്ങളിലേക്ക് ഇടിച്ചു കയറി അപകടം. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. വാഹനങ്ങളെല്ലാം ഭാഗികമായി തകര്‍ന്നു. തട്ടാരമ്പലം നങ്ങ്യാര്‍കുളങ്ങര റോഡില്‍ മുട്ടം പോസ്റ്റ് ഓഫീസിന് സമീപം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം നടന്നത്. 

തട്ടാരമ്പലം ഭാഗത്ത് നിന്നും വന്ന കാര്‍ നിയന്ത്രണം വിട്ട് റോഡിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിലും മൂന്നു ഇരുചക്രവാഹനങ്ങളിലും ഇടിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തുള്ള പോസ്റ്റ് ഓഫീസ് കെട്ടിടത്തില്‍ ഇടിച്ചാണ് വാഹനം നിന്നത്. അപകട സമയത്ത് റോഡരികില്‍ ആളുകള്‍ കുറവായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. കാര്‍ ഓടിച്ചിരുന്നയാള്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. 

'ആനയെ അകറ്റുന്ന തരം തേനിച്ചയെ വളർത്തും, അതും കരടികൾ ഇല്ലാത്ത മേഖലകളിൽ'; തീരുമാനങ്ങൾ വിവരിച്ച് മുഖ്യമന്ത്രി

YouTube video player