30 ലിറ്റർ കോടയും മുക്കാൽ ലിറ്റർ ചാരായവും വാറ്റുപകരങ്ങളും കണ്ടെടുത്തു

ഹരിപ്പാട്: വീട്ടിൽ ചാരായം വാറ്റിക്കൊണ്ടിരിക്കെ യുവാക്കളെ പൊലീസ് പിടികൂടി. ആറാട്ടുപുഴ കളളിക്കാട് പുത്തൻവീട്ടിൽ ആൽബി ആനന്ദ് (25), കരിത്തറയിൽ ശ്യാംദാസ് (കുക്കു - 23) എന്നിവരെയാണ് തൃക്കുന്നപ്പുഴ പൊലീസ് പിടികൂടിയത്. ആൽബി ആനന്ദിന്റെ വീട്ടിൽ വെച്ചാണ് ഇവർ പിടിയിലായത്. 30 ലിറ്റർ കോടയും മുക്കാൽ ലിറ്റർ ചാരായവും വാറ്റുപകരങ്ങളും കണ്ടെടുത്തു.

നാട്ടുകാർക്കടക്കം ഇവർക്കെതിരെ സംശയമുണ്ടായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് തിരച്ചിൽ നടത്തിയത്. എസ് എച്ച് ഒ ടി.എസ് ശിവപ്രകാശിന്റെ നിർദേശ പ്രകാരം എസ് ഐ ടി. കെ സുധീർ, സീനിയർ സി പി ഒ ശ്യാം, സി പി ഒ മാരായ വിഷ്ണു, അഖിൽ മുരളി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് സഫാ മറിയം മരണപ്പെട്ടു, നജീബിന്‍റെ കുടുംബത്തിലെ വേദന പങ്കുവച്ച് ബെന്യാമിൻ

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം