പണം ലഭിച്ച കവറിലുണ്ടായിരുന്ന മരുന്നിന്റെ കുറിപ്പടിയുടെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഉടമയെ കണ്ടെത്തിയത്
മലപ്പുറം: മാലിന്യം വേര്‍തിരിക്കുന്നതിനിടെ ലഭിച്ച പണം ഉടമസ്ഥന് കൈമാറി മാതൃകയാ യി ഹരിതകര്‍മ സേനാംഗം. വെട്ടത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗം കാപ്പ് സ്വദേശിനി രതിക്ക് ലഭിച്ച 10,000 രൂപയാണ് ഉട സ്ഥനായ വെട്ടത്തൂര്‍ സ്വദേശി കെ.യു. ഉസ്മാന് കൈമാറിയത്. പഞ്ചായത്ത് പ്രസിഡന്റ് സി.എം. മുസ്തഫ, പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ഹരിതകര്‍മ സേനാംഗങ്ങളുടെ സാന്നിധ്യത്തില്‍ പണം കൈമാറുകയായിരുന്നു. പട്ടിക്കാട് ചുങ്കത്തുള്ള എം.സി.എഫില്‍ മാലിന്യം തരംതിരിക്കുന്നതിനിടെ മരുന്നുകള്‍ ഇട്ടുവെക്കുന്ന കവറില്‍നിന്നാണ് പണം ലഭിച്ചത്. ഒന്നരമാസംമുമ്പ് ലഭിച്ച പണത്തിന്റെ ഉടമയെതേടി വാര്‍ഡ്, പ്രാദേശിക സോഷ്യല്‍മീഡിയ ഗ്രൂപ്പുകളില്‍ വിവരം പങ്കുവെച്ചെങ്കിലും ഉടമയെ കണ്ടെത്താനായിരുന്നില്ല.
പിന്നീട്, പണം ലഭിച്ച കവറിലുണ്ടായിരുന്ന മരുന്നിന്റെ കുറിപ്പടിയുടെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഉടമയെ കണ്ടെത്തിയത്. പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥ രും ഹരിതകര്‍മസേനയെ പ്രശംസിച്ചു. വൈസ് പ്രസിഡന്റ് എം. ജയ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെ യര്‍മാന്‍മാരായ ഉബൈദുല്ല, ഉസ്മാന്‍ മാസ്റ്റര്‍, റഹ്‌മത്ത് മോളി, മറ്റു മെംബര്‍മാര്‍, സെക്രട്ടറി വി. പി. അബ്ദുസലീം, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ സെക്രട്ടറി സാജിത, പ്രസിഡന്റ് ശാന്ത എന്നിവര്‍ പങ്കെടുത്തു.


