കാസര്‍കോട് ഇന്നലെ രാത്രി ഹര്‍ത്താലനുകൂലികള്‍ റോഡില്‍ നിരത്തിയ കല്ലില്‍ തട്ടി വാഹനം മറിഞ്ഞ് വീണ് ദമ്പതികള്‍ക്ക് പരിക്ക്.
കാസര്‍കോട്: കാസര്‍കോട് ഇന്നലെ രാത്രി ഹര്‍ത്താലനുകൂലികള്‍ റോഡില്‍ നിരത്തിയ കല്ലില്‍ തട്ടി വാഹനം മറിഞ്ഞ് വീണ് ദമ്പതികള്‍ക്ക് പരിക്ക്. കാസര്‍കോട് കന്യപ്പാടി റോഡിലാണ് സംഭവം. ബദിയടുക്ക സ്വദേശി ഐത്തപ്പ, ഭാര്യ സുശീല എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 5 മണിക്ക് ആണ് സംഭവം. സുശീലയുടെ കൈ ഒടിഞ്ഞു. രണ്ടുപേരും മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ജനുവരി ഒന്നിന് വനിതാ മതിലിനോടനുബന്ധിച്ചാണ് കാസര്‍കോട് പ്രശ്നങ്ങള്‍ക്ക് തുടക്കം. വനിതാ മതിലിന് എത്തിചേര്‍ന്ന പ്രവര്‍ത്തരെ പിന്തിരിപ്പിക്കാനായി ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ റോഡിനിരുവശത്തെ കാടിന് തീ ഇട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇവിടെ വനിതാ മതില്‍ തീര്‍ക്കുവാന്‍ കഴിഞ്ഞിരുന്നില്ല.
സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് പൊലീസ് ആകാശത്തേക്ക് അഞ്ച് റൗണ്ട് വെടിവെച്ചതിനെ തുടര്‍ന്നാണ് അക്രമികള്‍ പിരിഞ്ഞുപോയത്. മാത്രമല്ല വനിതാ മതിലില്‍ പങ്കെടുത്ത് തിരിച്ചു പോകുകയായിരുന്ന ബസിന് നേരെ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ ഇപ്പോഴും ചികിത്സയിലാണ്.
